കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവര്ത്തകന് റിജിത്തിനെ വെട്ടിക്കൊപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് റിജിത്തിന്റെ അമ്മ ജാനകി. ക്രൂരമായ കൊലപാതകം നടത്തിയവര്‍ക്ക് തൂക്കുകയര്‍ ലഭിക്കണം. ഇനി ഒരു അമ്മമാര്‍ക്കും ഈ ഗതി വരരുത്. കുടുംബത്തിന്റെ നഷ്ടം ഒരിക്കലും നികത്താനാകില്ലെന്നും നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു റിജിത്ത് എന്നും അമ്മ ജാനകി പറഞ്ഞു.
കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. പ്രതികളായ 9 ആര് എസ് എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു.2005 ഒക്ടോബര്‍ 3 നാണ് റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.
Also read: ഇടുക്കി പുല്ലുപാറയിൽ അപകടത്തിൽപ്പെട്ട ബസിന്റെ സാങ്കേതിക പരിശോധന ഇന്ന്
ഈ മാസം 4 നാണ് റിജിത്ത് വധക്കേസിൽ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്.10 പ്രതികളാണ് ഉണ്ടായിരുന്നത്. മൂന്നാം പ്രതി അജേഷ് വിചാരണയ്ക്കിടെ മരിച്ചിരുന്നു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ ബാക്കിയുള്ള ഒൻപത് പ്രതികൾക്കാണ് ശിക്ഷ വിധിക്കുക. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാധിച്ചത്. ആർ എസ് എസ് ബിജെപി പ്രവർത്തകരായ വി വി സുധാകരൻ ,കൊത്തില താഴെ വീട്ടിൽ ജയേഷ് സി പി രഞ്ജിത്ത് , പി പി അജീന്ദ്രൻ , ഐ വി അനിൽകുമാർ, രാജേഷ് പി പി ,വി വി ശ്രീകാന്ത് ,വി വി ശ്രീജിത്ത്, ടി വി ഭാസ്കരൻ എന്നിവരാണ് പ്രതികൾ.
Also read: നിയമസഭ പുസ്തകോത്സവം; ഇന്ന് തിരിതെളിയും, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
2005 ഒക്ടോബർ 3 ന് രാത്രി 7.45 നായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് നടന്നു വരവേ ചുണ്ട തച്ചൻകണ്ടിയാൽ ക്ഷേത്രത്തിനടുത്ത് വച്ച് പ്രതികൾ പതിയിരുന്ന് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.റിജിത്തിന് ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകരായ നികേഷ്, വികാസ്, വിമൽ എന്നിവർക്കും വെട്ടേറ്റു. റിജിത്ത് സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. ക്ഷേത്രമുറ്റത്ത് ശാഖ നടത്തിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം. കണ്ണൂരിൽ ആർ എസ് എസ് നടത്തിയ ക്രൂരമായ രാഷ്ട്രീയ കൊലപാതത്തിലൊന്നായിരുന്നു 25 വയസ്സുകാരനായ റിജിത്തിൻ്റെ കൊലപാതകം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here