മകന്റെ അമ്മയാണെന്ന് കാണിക്കാൻ സ്‌കൂളിൽ ആധാർ കാർഡ് വരെ കാണിക്കേണ്ടി വന്നു, ഇത്രയും സൗന്ദര്യം ആർക്കും കൊടുക്കല്ലേ; വൈറലായി യുവതിയുടെ വീഡിയോ

മകന്റെ അമ്മയാണെന്ന് കാണിക്കാൻ സ്‌കൂളിൽ ആധാർ കാർഡ് വരെ കാണിക്കേണ്ടി വന്ന ഒരമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നിഷ പ്രധാൻ എന്ന യുവതി തന്റെ മകനൊപ്പം ഇൻസ്റ്റ​ഗ്രാമിലാണ് വീഡിയോ പങ്കുവെച്ചത്. യൂണിഫോമിൽ നിൽക്കുന്ന മകനൊപ്പമുള്ള വീഡിയോയിൽ, മകന്റെ സ്‌കൂളിൽ ചെന്ന തന്നെ അവർ സഹോദരിയാണ് എന്ന് തെറ്റിദ്ധരിച്ചെന്നും അതുകൊണ്ട് ആധാർ കാർഡ് വരെ കാണിക്കേണ്ടി വന്നെന്നുമാണ് യുവതി പറയുന്നത്.

ALSO READ: എലിസബത്ത് തങ്കമാണ്, പ്യൂർ ക്യാരക്ടറാണ്, പക്ഷെ.. ഇപ്പോൾ എന്റെ കൂടെയില്ല, ഞാനും അവളുടെ കൂടെയില്ല; വിധിയെന്ന് ബാല

‘ഇന്ന് എന്റെ ദിവസമാണ്. വീറിന്റെ ഫോൺ അവന്റെ അധ്യാപകർ പിടിച്ചുവച്ചു. അത് തിരികെ കൊടുക്കണമെങ്കിൽ രക്ഷിതാക്കളിൽ ഒരാൾ ചെല്ലണം എന്ന് പറഞ്ഞു. അതുകൊണ്ട് ഞാൻ അവന്റെ സ്കൂളിൽ പോയി. എന്നാൽ, ഞാൻ അവന്റെ അമ്മയാണ് എന്ന് വിശ്വസിക്കാൻ അവർ തയ്യാറായില്ല. ഞാനവന്റെ സഹോദരിയാണ് എന്ന് അവർ കരുതി. ഒടുവിൽ, എനിക്ക് ഒടുവിൽ എന്റെ ആധാർ കാർഡ് വരെ കാണിക്കേണ്ടി വന്നു. ഞാനെന്തായാലും ഹാപ്പിയാണ്’, വിഡിയോയിൽ യുവതി പറയുന്നു.

ALSO READ: വിദ്യാമ്മയുടെ വീട്ടില്‍ നിന്നും ചിലങ്കയുടെ ശബ്ദം, പ്രേതബാധയുണ്ടെന്ന് പറയുന്നു, ചെന്ന് നോക്കിയപ്പോൾ ഞാൻ കണ്ട കാഴ്ച വേറെയായിരുന്നു; സീമ ജി നായർ

വീഡിയോ ചെയ്യുന്ന യുവതിക് പിറകിൽ ചിരിച്ചുകൊണ്ട് നിൽക്കുന്ന മകനെ കണ്ടാൽ യുവതി പറഞ്ഞ കാര്യം സത്യമാണ് എന്ന് വ്യക്തമാണ്. ഇതോടെ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സന്തൂർ മമ്മി എന്ന ടാഗ് ലൈനിലാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നത്. മൂന്ന് മില്ല്യണിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. വളരെ രസകരമായ വീഡിയോയ്‍ക്ക് ആളുകൾ വളരെ രസകരമായ കമന്റുകളും നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News