ഭര്‍ത്താവിന് ലക്ഷങ്ങളുടെ കടബാധ്യത; നവജാതശിശുവിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ് യുവതി

new-born-baby

ഭര്‍ത്താവിന്റെ ലക്ഷങ്ങളുടെ കടംവീട്ടാന്‍ സ്വന്തം കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ് യുവതി. ബെംഗളൂരുവിലെ രാമനഗരയിലാണ് സംഭവം. കുട്ടിയെ വില്‍ക്കാന്‍ സഹായിച്ച രണ്ടുപേരെയും കുട്ടിയെ വാങ്ങിയ ആളെയും പോലീസ് അറസ്റ്റ് ചെയ്തു.

ഡിസംബര്‍ ഏഴിന് യുവതിയുടെ ഭര്‍ത്താവ് 30 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഭാര്യക്ക് കൃത്യത്തില്‍ പങ്കുള്ളതായി സംശയമുണ്ടെന്നും യുവാവ് പോലീസിനോട് പറഞ്ഞു.

മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയുള്ളതിനാല്‍ കുഞ്ഞിനെ വില്‍ക്കാമെന്ന് യുവതി ഭര്‍ത്താവിനോട് പറഞ്ഞെങ്കിലും ഭര്‍ത്താവ് യുവതിയെ പിന്തിരിപ്പിച്ചു. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം യുവാവ് ജോലിക്ക് ശേഷം വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ കുഞ്ഞിനെ വീട്ടില്‍ കണ്ടില്ല.

Also Read : പ്രസവം സ്വയം നടത്തി; നവജാതശിശുവിന് ദാരുണാന്ത്യം

സുഖമില്ലാത്തതിനാല്‍ ഡോക്ടറിനെ കാണിക്കുന്നതിനായി ബന്ധുവിനൊപ്പം കുഞ്ഞിനെ കൊടുത്തുവിട്ടതായി യുവതി പറഞ്ഞു. പിറ്റേന്നും കുഞ്ഞിനെ കണ്ടില്ല. സംശയം തോന്നിയ യുവാവ് പിറ്റേന്ന് രാവിലെ പോലീസില്‍ നല്‍കുകയായിരുന്നു.

വനിത പൊലീസ് യുവതിയെ ചോദ്യം ചെയ്തപ്പോഴും ആദ്യം നുണപറഞ്ഞ യുവതി ഒടുവില്‍ സത്യം അറിയിക്കുകയായിരുന്നു. കുഞ്ഞിനെ ബെംഗളൂരുവിലെ യുവതിക്ക് ഒന്നരലക്ഷം രൂപയ്ക്ക് വിറ്റുവെന്നായിരുന്നു മൊഴി.

ഉടനെ പോലീസ് ബെംഗളൂരുവിലെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി. കുഞ്ഞിനെ രക്ഷപ്പെടുത്തി മാണ്ഡ്യയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ ഹോമിലേക്ക് മാറ്റി. ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരാണ് ദമ്പതികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News