ആദ്യ ഭര്‍ത്താവിലുള്ള മകനെ പട്ടിണിക്കിട്ട് ക്രൂരമായി ഉപദ്രവിച്ച് കൊന്ന അമ്മയ്ക്ക് 53 വര്‍ഷം തടവ്; സംഭവം യുഎസില്‍

അഞ്ച് വയസുകാരനെ മര്‍ദിച്ച് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ യുവതിക്ക് 53 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് യുഎസിലെ കോടതി. 2021ലാണ് കുട്ടിയെ കൊലപ്പെടുത്തി പാര്‍ക്കില്‍ കുഴിച്ചിട്ടത്. മരിക്കുമ്പോള്‍ എട്ടു കിലോമാത്രമായിരുന്നു മാനസിക വെല്ലുവിളി നേരിട്ടിരുന്ന അഞ്ചു വയസുകാരന്റെ ഭാരം.

ALSO READ:  കത്ത് വ്യാജമെന്ന കോൺഗ്രസ് നേതാക്കളുടെ വാദം പൊളിയുന്നു; കൂടുതൽ തെളിവുകൾ കൈരളി ന്യൂസിന്

ന്യൂഹാംഷെയറിലെ നഷുവ കോടതിയാണ് 38 കാരിയായ ഡൌഫിനെസിസിനെ ശിക്ഷിച്ചത്. മകന്‍ എലിജയെ ഇവര്‍ ക്രൂരമായി ഉപദ്രവിച്ചെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. തലയോട്ടിയും മുഖത്തെ എല്ലുകളും തകര്‍ന്ന നിലയിലായിരുന്നു. ലഹരിമരുന്നും വിഷവും ശരീരത്തിലെത്തിയിരുന്നു എന്നും വ്യക്തമായി.

ഇവര്‍ കുഞ്ഞിനെ നഗ്നനാക്കി ശുചിമുറിയിലെ ടബ്ബിന് അകത്താക്കി പൂട്ടിയിട്ടിരുന്നു. 16 മാസം കൊണ്ട് മെലിഞ്ഞ് ഉണങ്ങിയ കുട്ടിക്ക് അവസാന കാലങ്ങളില്‍ ഒരു കണ്ണ് തുറക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. മാത്രമല്ല മകനോട് ചെയ്യുന്ന ക്രൂരത ഇവര്‍ കാമുകന് അയച്ചു നല്‍കിയിരുന്നു.

ALSO READ: ഗായിക ശാര്‍ദ സിന്‍ഹയുടെ നില അതീവഗുരുതരം; ജീവന്‍ നിലനിര്‍ത്തുന്നത് ഉപകരണങ്ങളുടെ സഹായത്തോടെ

വിവാഹമോചിതയായ ശേഷം 2020ലാണ് അരിസോണയില്‍ നിന്നും ഇവര്‍ ന്യൂ ഹാംഷെയറിലെത്തിയത്. ഇവരുടെ കാമുകന് 48 വര്‍ഷത്തെ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. എന്നാല്‍ കുട്ടിയുടെ മാനസിക വെല്ലുവിളി മൂലമുള്ള പെരുമാറ്റം നിയന്ത്രിക്കാന്‍ കഴിയാതിരുന്നതാണ് യുവതിയെ ക്രൂരത ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രതിഭാഗം വാദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News