പൂട്ടിക്കിടന്ന ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം, ഫ്രിഡ്ജിന് ചുറ്റും പുഴുക്കൾ, കണ്ടുകിട്ടിയത് 30 കഷ്ണങ്ങളായി മകളുടെ മൃതദേഹം; ഞെട്ടൽ മാറാതെ അമ്മ

Bengaluru Murder

ബംഗളുരുവിൽ കൊല്ലപ്പെട്ട മഹാലക്ഷ്മിയുടെ മൃതദേഹം ആദ്യം കണ്ടത് അമ്മയാണ്. പൊലീസിന്റെ എഫ്‌ഐആറിൽ നൽകിയ ഞെട്ടിക്കുന്ന മൊഴിയുടെ വിവരങ്ങൾ പുറത്ത് 29കാരിയായ നെലമംഗല സ്വദേശി മഹാലക്ഷ്മി ദാസിന്റെ ശരീരഭാഗങ്ങളാണ് വയാലിക്കാവിൽ മുന്നേശ്വര ബ്ലോക്കിലെ ഫ്ലാറ്റിൽ നിന്ന് കഷണങ്ങളാക്കിയ നിലയിൽ കണ്ടെത്തിയത്. ‘ഫ്ലാറ്റ് തുറന്നപ്പോൾ ഫ്രിഡ്‌ജിന്‌ ചുറ്റും പുഴുക്കളായിരുന്നു. ലിവിങ് റൂമിൽ വസ്ത്രങ്ങളും ബാഗും ചെരുപ്പുമെല്ലാം അലങ്കോലമായി കണ്ടു. ഫ്രിഡ്‌ജിന്‌ ചുറ്റും രക്തത്തുള്ളികളും കണ്ടിരുന്നു.

Also Read: ഐ ഫോണുകാരൊക്കെ പെട്ടെന്ന് അപ്ഡേറ്റ് ചെയ്തോ…! എപ്പോഴാണ് പണി വരുന്നതെന്ന് പറയാൻ പറ്റില്ല…

ഫ്ലാറ്റിൽ നിന്നും നല്ല ദുർഗന്ധവും വരുന്നുണ്ടായിരുന്നു. ഫ്രിഡ്ജ് തുറന്നപ്പോൾ 30 കഷണങ്ങളാക്കിയ മകളുടെ മൃതദേഹമാണ് കണ്ടത്. മൃതദേഹം കണ്ട ഉടനെ അലറിവിളിച്ച് ബന്ധുവിനെ അറിയിച്ചു. ബന്ധുവാണ് പൊലീസിനെ വിവരം അറിയിച്ചത്’. മകളെ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സാഹചര്യത്തിൽ കണ്ടതിന്റെ ഞെട്ടലിലാണ് ‘അമ്മ. വിവാഹിതയായ മഹാലക്ഷ്മി ഭർത്താവും മകളുമായി വേർപിരിഞ്ഞ് ഒറ്റയ്ക്കാണ് ആ ഫ്ലാറ്റിൽ താമസിച്ചിരുന്നത്.

Also Read: ഹമ്മേ… പാമ്പ്! ഗരീബ്‍രഥ് ട്രെയിനിലെ ബെർത്തിൽ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാർ

അമ്മയും മകളുമായി അവസാനമായി സംസാരിച്ചത് സെപ്റ്റംബർ രണ്ടിനാണ്. പിന്നീട് മകളുമായി ബന്ധപ്പെട്ടില്ല. ഫ്ലാറ്റിൽ നിന്നും അസഹനീയമായ ദുർഗന്ധം വരുന്നു എന്നറിയിച്ച് അയൽക്കാർ സഹോദരൻ ഉക്കും സിംഗിനെ വിളിച്ചിരുന്നു. ഇതിനെ തുടർന്നാണ് ‘അമ്മ ഫൽറ്റിലെത്തിയത്. എന്നാൽ നേരിട്ടെത്തിയപ്പോൾ ഫ്ലാറ്റ് പൂട്ടിക്കിടക്കുന്നതായാണ് കണ്ടത്. തുറന്നപ്പോൾ രൂക്ഷമായ ദുർഗന്ധവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News