രാജസ്ഥാനിൽ ഉറങ്ങിക്കിടന്ന മകനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു

രാജസ്ഥാനിലെ ഉദയ്പൂരിൽ അമ്മ മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അംബ മാതാ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 14കാരനായ പുരഞ്ജയിനെ ഉറങ്ങുമ്പോഴാണ് അമ്മ മനീഷ (37) കൊലപ്പെടുത്തിയത്. ഭർത്താവ് പ്രഭാത നടത്തിനായി പോയിരിക്കവെയായിരുന്നു യുവതി കൊലപാതകം നടത്തിയത്. പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് താന്‍ മകനെ കൊലപ്പെടുത്തിയെന്ന് അറിയിച്ചതും മനീഷ തന്നെയാണ്. പ്രതിക്ക് കുറച്ചുകാലമായി മാനസികാസ്വാസ്ഥ്യമുണ്ടെന്നും അതിന്റെ ചികിത്സയിലായിരുന്നുവെന്നും കുടുംബം പറഞ്ഞു.

Also Read: 20 ലക്ഷം രൂപയുടെ തക്കാളിയുമായി രാജസ്ഥാനിലേക്ക് പോയ ലോറി കാണാനില്ല

പൊലീസ് സംഭവ സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ എന്തിനാണ് മകനെ കൊലപ്പെടുത്തിയതെന്ന് യുവതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.കേസിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Also Read: ‘അവാർഡ് പ്രതീക്ഷിച്ചില്ല, കിട്ടാത്തതിൽ സങ്കടവുമില്ല’: മാധ്യമങ്ങൾ വെറുതെ നെഞ്ചിടിപ്പ് കൂട്ടിയതാണെന്ന് ബിന്ദു പണിക്കർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News