പ്രണവ് തൽക്കാലം സിനിമയിലേക്കില്ല, അവൻ സ്പെയിനിലാണ്.. അവിടെ ആട്ടിൻകുട്ടികളെയോ, കുതിരകളെയോ നോക്കുന്ന ജോലി ചെയ്യുകയാവാം; സുചിത്ര മോഹൻലാൽ

പ്രണവ് മോഹൻലാൽ എന്നും വ്യത്യസ്തതകളുടെ തോഴനാണ്. താരപുത്രനായിട്ടും അതിൻ്റെ യാതൊരു പകിട്ടും പത്രാസ്സുമില്ലാത്തയാൾ. അതുകൊണ്ട് തന്നെ സിനിമകളിലുപരി പ്രണവ് പലപ്പോഴും മാധ്യമങ്ങളിൽ നിറയുന്നത് അദ്ദേഹത്തിൻ്റെ വ്യത്യസ്തമായ ഈ ജീവിതശൈലികൾ കൊണ്ടാണ്. ദീർഘമായ യാത്രകളും ലളിത ജീവിതവും പ്രണവിനെ താരങ്ങൾക്കിടയിലെ മറ്റൊരു താരമാക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ പ്രണവിനെക്കുറിച്ചുള്ള അത്തരത്തിലൊരു വാർത്തയാണ് മാധ്യമങ്ങളിൽ നിറയുന്നത്. പ്രണവിൻ്റെ അമ്മ സുചിത്ര മോഹൻലാൽ മകനെ സംബന്ധിച്ച് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. പ്രണവ് ഇപ്പോൾ എവിടെയെന്ന ചോദ്യത്തിന് സുചിത്ര പറയുന്ന മറുപടി ഇങ്ങനെയാണ്. ‘പ്രണവ് ഇപ്പോൾ സ്പെയിനിലാണ്. അവിടെ ഏതോ ഒരു ഫാമിൽ ജോലി ചെയ്യുന്നു. അവിടെ എന്താണ് ചെയ്യുന്നതെന്ന്  ശരിക്കും എനിക്കറിയില്ല. താമസവും ഭക്ഷണം കിട്ടുമെങ്കിലും പൈസ കിട്ടാത്ത ജോലിയാണെന്ന് അറിയാം. ഫാമിൽ ആട്ടിൻകുട്ടിയേയോ, കുതിരയെയോ നോക്കുന്ന ജോലിയായിരിക്കാം’. സുചിത്ര പറഞ്ഞു.

ALSO READ: വയനാട് ലോക്സഭാ മണ്ഡലത്തിൽ രണ്ട് പോളിങ് ബൂത്തുകളിലെ വോട്ടിങ് മെഷീൻ തകരാർ പരിഹരിച്ചു

എല്ലാവരും പറയുന്നത് പ്രണവ് ഒരു അമ്മ മകനാണെന്നാണ്. പക്ഷെ, അങ്ങനെയല്ല ചില സമയത്ത് അവന് അവൻ്റേതായ ചില തീരുമാനങ്ങളുണ്ടെന്നും നിലവിൽ അപ്പു സ്പെയിനിലാണ്. രണ്ടു വർഷത്തിലൊരിക്കൽ ഒരു സിനിമ ചെയ്യാമെന്ന നിലപാടിലാണ് അവനെന്നും സുചിത്ര മോഹൻലാൽ പറഞ്ഞു. ‘വർഷത്തിൽ രണ്ട് സിനിമയൊക്കെ ചെയ്യാമെന്ന് പ്രണവിനോട് പറയാറുണ്ടെങ്കിലും അവൻ കേൾക്കില്ലെന്നും’ സുചിത്ര പറഞ്ഞു. വാശിയൊന്നും ഇല്ലാത്ത ഒരാളാണ് അപ്പു. അവന് ഇഷ്ടമുള്ളത് എന്താണോ അത് ചെയ്യുമെന്നും സുചിത്ര മോഹൻലാൽ കൂട്ടിച്ചേർത്തു. അതേസമയം, ‘വർഷങ്ങൾക്കു ശേഷം’ ആണ് പ്രണവിൻ്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തിരുന്ന ചിത്രം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News