മകൻ അപകടത്തിൽ മരിച്ച വിഷമത്തിൽ അമ്മ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ മാതാവ് കിണറ്റിൽ ചാടി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് വെള്ളൂർക്കോണം സ്വദേശി സജിൻ മുഹമ്മദിൻ്റെ അമ്മ ഷീജ ബീഗമാണ് മരിച്ചത്.

also read:അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കാമ്പസിനകത്ത് ഇന്നലെയാണ് ബൈക്ക് അപകടത്തിൽ സജിൻ മുഹമ്മദ് മരിച്ചത്. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് സജിൻ. വിവരമറിഞ്ഞ് സജിന്റെ പിതാവും ബന്ധുക്കളും പൂക്കോട് എത്തിയിരുന്നു. മകൻ മരിച്ച മനോവിഷമത്തിൽ ഷീജ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയാണ് സജിൻ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടത്. അപകടത്തിൽ വൈത്തിരി പോലീസ് അന്വേഷണമാരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News