അഗതികളുടെ അമ്മ: മദര്‍ തെരേസയുടെ 113-ാം ജന്മദിനം

കനിവിന്‍റെ മാലാഖയായ മദർ തെരേസയുടെ 113-ാം ജന്മദിനമാണ് ഇന്ന്. അല്‍ബേനിയയിൽ സ്‌കോപ്‌ജെ ചെറുപട്ടണത്തിൽ 1910 ഓഗസ്റ്റ് 26 ന്  നിക്കോളാസ് ബൊജെക്‌സിയുടെയും വെനീസുകാരി ഡ്രാഫിലെ ബെര്‍ണായിയുടെയും മൂന്നാമത്തെ മകളായി ജനനം. യഥാർത്ഥ പേര് മേരി തെരേസ ബോജെക്‌സി എന്നായിരുന്നു. തന്‍റെ കാരുണ്യ പ്രവർത്തനം കൊണ്ട് അവരെ മദർ തെരേസ എന്ന ലോകം വാഴ്ത്തി . ജന്മംകൊണ്ട് അൽബേനിയനും, പൗരത്വം കൊണ്ട് ഇന്ത്യനും, ജീവിതം കൊണ്ട് കത്തോലിക്ക സന്യാസിനിയുമാണ് താനെന്നാണ് മദർ തെരേസ സ്വയം അടയാളപ്പെടുത്തിയത്.

തെരേസ ചെറുപ്പം മുതല്‍ മതവിദ്യാഭ്യാസത്തില്‍ താല്‍പര്യം കാണിച്ചിരുന്നു. തന്‍റെ 15-ാം വയസ്സിൽ ചര്‍ച്ചില്‍ പാസ്റ്ററായി വന്ന ഫാദര്‍ ജാംബ്രന്‍ കോവിക് സ്ഥാപിച്ച ‘സോളിഡാരിറ്റി സൊസൈറ്റി’ ശാഖയുടെപ്രവര്‍ത്തനം തെരേസ ശ്രദ്ധിച്ചു തുടങ്ങി.യൂഗോസ്ലാവിയന്‍ മിഷനറി സംഘത്തിനൊപ്പം ഇന്ത്യയിലെ ബംഗാളില്‍ പ്രവര്‍ത്തിച്ച ഫാദര്‍ ജാംബ്രന്‍റെ അനുഭവസാക്ഷ്യ വിവരണം തെരേസയുടെ മനസ്സലിയിച്ചു. പതിനെട്ടാം വയസ്സിൽ തെരേസ സ്വമേധയാ സഭാ വസ്ത്രം സ്വീകരിക്കാൻ തീരുമാനിച്ചു. തെരേസ കൊല്‍ക്കത്തയിലെ ലൊറേറ്റോ സ്‌കൂളില്‍ അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നതിനിടയിൽ സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ സേവനം ആരംഭിച്ചു.

ALSO READ: ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ ഡോക്ടറെ കാണിച്ച് മടങ്ങുന്നതിനിടെ ബസ്സിൽ നിന്ന് തെറിച്ച് വീണ് യുവാവ് മരിച്ചു

1943-ലെ ഭക്ഷ്യക്ഷാമവും 1946-ലുണ്ടായ ഹിന്ദു-മുസ്ലീം സംഘർഷങ്ങളും കൊൽക്കത്തയിലെ ജനജീവിതം നരകതുല്യമാക്കിയിരുന്നു. 1946 ഓഗസ്റ്റ് 16 നു നടന്ന കലാപത്തിൽ ഏതാണ്ട് 5,000 ത്തോളം ആളുകൾ മരിക്കുകയുണ്ടായി. അതിന്‍റെ മൂന്നിരട്ടി ജനങ്ങൾക്ക് മാരകമായി മുറിവേറ്റു. കലാപത്തില്‍ മുറിവേറ്റവരെ ശുശ്രൂഷിക്കാനും തെരേസ സമയം കണ്ടെത്തി.1950 ഒക്ടോബര്‍ ഏഴിന് വത്തിക്കാന്‍ സഭയുടെ അനുവാദത്തോടെ മിഷണറീസ് ഓഫ് ചാരിറ്റി എന്ന സഭ കൊല്‍ക്കത്ത രൂപതയ്ക്കു കീഴില്‍ ആരംഭിച്ചു. 1959-ല്‍ ഈ ചാരിറ്റിയുടെ പ്രവര്‍ത്തനം കൊല്‍ക്കത്തയുടെ പുറത്തേക്കു വ്യാപിച്ചു.

മദര്‍ തെരേസ കുഷ്ഠ രോഗികളുടെ പരിചരണത്തിനും ചികിത്സയ്ക്കുമായി സ്ഥാപിച്ച ശരണാലയമാണ് ശാന്തി നഗര്‍. 1965-ല്‍ സൊസൈറ്റി ഓഫ് പൊന്തിഫിക്കല്‍ റൈറ്റ് എന്ന അധികാരം മിഷണറീസ് ഓഫ് ചാരിറ്റിക്ക് മാര്‍പാപ്പ നൽകി . കൂടാതെ ലോകം മുഴുവന്‍ ചാരിറ്റി സൊസൈറ്റിയുടെ ശൃംഖലകള്‍ സ്ഥാപിക്കാന്‍ അനുമതി നൽകി . 1962-ല്‍ പത്മശ്രീ ബഹുമതിയും 1972-ല്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ഭാരത രത്‌ന പുരസ്‌കാരവും നൽകി ആദരിച്ചു .

1979-ല്‍ ലോകം സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകി ആദരിച്ചു. മദര്‍ തെരേസയ്ക്ക് ലഭിച്ച 1,92,000 അമേരിക്കന്‍ ഡോളര്‍ മുഴുവനും ഇന്ത്യയിലെ അശരണർക്കായി ചിലവഴിച്ചു .2010-ല്‍ മദര്‍ തെരേസയുടെ രൂപം ആലേഖനം 5 രൂപ നാണയം ഗവണ്‍മെന്റ് പുറത്തിറക്കി. മദർ തെരേസക്ക് നോബൽ സമ്മാനം ലഭിച്ച വർഷം ഭാരത സർക്കാർ അവരോടുള്ള ആദരസൂചകമായി അവരുടെ ചിത്രം ആലേഖനം ചെയ്ത ഒരു തപാൽ സ്റ്റാമ്പ് പുറത്തിറക്കി . കൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ പാർക്ക് തെരുവിനെ മദർ തെരേസ സരണി എന്ന് പുനർനാമകരണം ചെയ്യുകയുമുണ്ടായി.

ALSO READ: പ്രഗ്ഗയല്ലെങ്കില്‍ വേറാര്: പ്രഗ്നാനന്ദയെ പുക‍ഴ്ത്തി മാഗ്നസ് കാള്‍സണ്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News