എന്റെ മകളെ വേദനിപ്പിക്കരുതെന്ന് കയ്യില്‍ എഴുതിവെച്ചിട്ട് അമ്മ് ജീവനൊടുക്കി

ദില്ലി: എന്റെ മകളെ വേദനിപ്പിക്കരുതെന്ന് കയ്യില്‍ എഴുതിവെച്ച ശേഷം അമ്മ ആത്മഹത്യ ചെയ്തു. ലക്ഷ്മി ഗുപ്ത് (37) ആണ് വീട്ടലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.

ജിതേന്ദറിന്റെ സഹോദരനാണ് ലക്ഷമിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസിനെ അറിയിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ ലക്ഷ്മി ഭര്‍ത്താവ് ജിതേന്ദര്‍ ഗുപ്തയുടെയും അയാളുടെ സഹോദരന്റെയും പീഡനങ്ങള്‍  ഏറ്റുവാങ്ങിയിരുന്നതായി ലക്ഷ്മിയുടെ മാതാപിക്കള്‍ പൊലീസിനോട് പറഞ്ഞു.

ലക്ഷ്മിയുടെ ഇടതു കയ്യിലാണ് മകളെ ഉപദ്രവിക്കരുതെന്ന് എഴുതിയിരുന്നത്. ആത്മഹത്യകുറിപ്പ്  ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

2017 ജനുവരി 16നാണ് ഇരുവരും വിവാഹിതരായത്. ജിതേന്ദറിന്റെയും സഹോദരന്റെയും പേരില്‍ കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News