കാൽനടയാത്രക്കാരായ അമ്മയും രണ്ടു മക്കളും കാറിടിച്ച് മരിച്ച സംഭവത്തിൽ 86 ലക്ഷം രൂപ നഷ്ടപരിഹാരം

accident

കോട്ടയം: കാൽനടയാത്രക്കാരായ അമ്മയും രണ്ടു മക്കളും കാറിടിച്ചു മരിച്ച സംഭവത്തില്‍ അവകാശികള്‍ക്ക് 86,35,332 രൂപ നല്‍കാൻ എംഎസിടി കോടതി ഉത്തരവ്. പേരൂർ കാവുംപാടം ആതിരവീട്ടില്‍ ബിജുവിന്റെ ഭാര്യ ലെജി ബിജു, മക്കളായ അന്നു ബിജു, നൈനു ബിജു എന്നിവർ മരിച്ച അപകടത്തിലാണ് 86 ലക്ഷത്തിലേറെ രൂപ നഷ്ടപരിഹാരമായി അവകാശികൾക്ക് നൽകാൻ കോട്ടയം അഡീഷണല്‍ മോട്ടോർ ആക്സിഡൻസ് ക്ലെയിംസ് ട്രിബ്യൂണല്‍ ഉത്തരവിട്ടത്.

കേസിന് ആസ്പദമായ അപകടം ഉണ്ടായത് 2019 മാർച്ച് നാലിനായിരുന്നു. മണർകാട് ഏറ്റുമാനൂർ ബൈപ്പാസ് റോഡില്‍ പേരൂർ കണ്ടംചിറ കവലയ്ക്കുസമീപമായിരുന്നു അപകടം. ഇതുവഴി നടന്നുപോകുകയായിരുന്ന ലെജി ബിജുവിനെയും രണ്ടുമക്കളെയും നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇൻഷുറൻസ് കമ്ബനി കെട്ടിവെക്കണമെന്ന് കോട്ടയം അഡീഷണല്‍ മോട്ടോർ ആക്സിഡൻസ് ക്ലെയിംസ് ട്രിബ്യൂണല്‍-രണ്ട് ജഡ്ജി പി.എല്‍സമ്മ ജോസഫ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

Also Read- ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതി അജ്ഞാതവാഹനമിടിച്ച് മരിച്ചു

ലെജി ബിജു ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ ഹരിതസേനാംഗമായി പ്രവർത്തിച്ചുവരികയായിരുന്നു. മക്കൾ രണ്ടുപേരും പ്രൈമറി സ്കൂൾ വിദ്യാർഥികളായിരുന്നു. നൈനുവിന് പിറന്നാളിന് ചെരിപ്പും, ചുരിദാറും വാങ്ങാനായി അമ്മയും, സഹോദരിയുമായി പോകുമ്പോഴാണ് ദാരുണമായ അപകടം ഉണ്ടായത്. ഹർജിക്കാർക്കുവേണ്ടി അഡ്വ. വി.ടി.ഐസക്ക് പള്ളിക്കത്തോടാണ് കോടതിയിൽ ഹാജരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News