വടകരയിൽ അമ്മയും രണ്ട് കുട്ടികളും കിണറ്റിൽ ചാടി മരിച്ച നിലയിൽ

വടകര തിരുവള്ളൂരിൽ അമ്മയും രണ്ട് കുട്ടികളും കിണറ്റിൽ ചാടി മരിച്ചു. കുനിയിൽ മoത്തിൽ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അനന്ത ലക്ഷ്മി (32) മക്കളായ 6 വയസുകാരൻ കശ്യപ്, 6 മാസം പ്രായമായ വൈഭവ് എന്നിവരാണ് മരിച്ചത്.

Also read:ചൈനയിലെ ബോര്‍ഡിങ് സ്‌കൂളില്‍ തീപിടിത്തം; 13 കുട്ടികള്‍ വെന്തുമരിച്ചു

ക്ഷേത്ര ശാന്തിക്കാരനായ ഭർത്താവ് നിധീഷ്  ഉച്ചക്ക് 12 ഓടെയാണ് വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടത്. ഇയാളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസി കിണറ്റിലിറങ്ങി ഇളയ കുട്ടിയെ പുറത്തെടുത്ത് തിരുവള്ളൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകരയിൽ നിന്നെത്തിയ അഗ്നിരക്ഷ സേന അനന്തലക്ഷ്മിയുടെയും മൂത്തകുട്ടി കശ്യപിന്റയും മൃതദേഹം പുറത്തെടുത്തു കുട്ടിയെ ദേഹത്ത് കെട്ടിയ നിലയിലായിരുന്നു.

Also read:ലെനിൻ്റെ നൂറാം ചരമവാർഷിക ദിനം ആചരിച്ച് സിപിഐഎം

ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വടകര താഹസിൽദാറുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തി, പോസ്റ്റ്മേർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News