ധ്യാനിന്റെ അഭിമുഖങ്ങള്‍ മറ്റുള്ളവര്‍ക്ക് തമാശയായിരിക്കും, പക്ഷേ എന്നെ വേദനിപ്പിക്കാറുണ്ട്; തുറന്നുപറഞ്ഞ് അമ്മ വിമല

ധ്യാന്‍ ശ്രീനിവാസന്റെ എല്ലാ അഭിമുഖങ്ങളും കാണാറില്ലെന്ന് തുറന്നുപറഞ്ഞ് അമ്മ വിമല. ധ്യാന്‍ നല്‍കുന്ന ചില അഭിമുഖങ്ങള്‍ കാണുമ്പോള്‍ സങ്കടം വരാറുണ്ടെന്നും ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിമല പറഞ്ഞു.

Also Read:  ‘ധ്യാന്‍ പറഞ്ഞതില്‍ മുക്കാല്‍ ഭാഗവും നുണ; ഞാന്‍ അങ്ങനെ കഷ്ടപ്പെട്ടിട്ടില്ല’: ശ്രീനിവാസന്‍

ശ്രീനിവാസന്‍ ചേട്ടന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ പൊറോട്ട വേണമെന്നു പറഞ്ഞിട്ടില്ല. അത് അവന്‍ തമാശയ്ക്കു പറഞ്ഞതാണെന്നും അഭിമുഖത്തില്‍ അമ്മ വിമല പറഞ്ഞു. അവന്‍ ചെറുപ്പത്തില്‍ പഠിക്കാന്‍ മിടുക്കനായിരുന്നു. വിനീതിനെക്കാള്‍ ഷാര്‍പ് ബ്രെയിന്‍ ആയിരുന്നു ധ്യാനിന്റേതെന്നും വിമല കൂട്ടിച്ചേര്‍ത്തു.

ധ്യാനിന്റെ അമ്മയുടെ വാക്കുകള്‍ ഇങ്ങനെ:

”ധ്യാന്‍ നല്‍കുന്ന അഭിമുഖങ്ങള്‍ കാണാറുണ്ട്. ചിലതൊക്കെ കേള്‍ക്കുമ്പോ സങ്കടം വരും. അതുകൊണ്ട് എല്ലാം കാണില്ല. അവന്റെ സംസാരം ആളുകള്‍ തമാശ രൂപത്തിലാണ് എടുക്കുന്നത്. ശ്രീനിവാസന്‍ ചേട്ടന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ പൊറോട്ട വേണമെന്നു പറഞ്ഞിട്ടില്ല. അത് അവന്‍ തമാശയ്ക്കു പറഞ്ഞതാണ്. പണ്ടുമുതലേ പൊറോട്ട വീട്ടില്‍ കയറ്റില്ല. അങ്ങനെ മോശം സാധനം കഴിക്കാന്‍ ഞാന്‍ പിന്തുണ കൊടുക്കില്ല. മൈദ കൊണ്ടുണ്ടാക്കുന്നതല്ലേ, ഒരു പൊറോട്ട കഴിച്ചാല്‍ പത്തു ഗ്ലാസ് വെള്ളം കുടിച്ചാലേ വയറു ശരിയാകൂ. അതുകൊണ്ട് ഞാന്‍ അത് കഴിക്കരുതെന്നാണ് പറയുന്നത്. പുറത്തു പോകുമ്പോള്‍ വല്ലപ്പോഴും ഒരു പൊറോട്ട കഴിച്ചാലായി. ചിലപ്പോള്‍ ധ്യാന്‍, ‘അമ്മയ്ക്ക് എന്താ വേണ്ടത്’ എന്നു ചോദിച്ചപ്പോള്‍ ഒരു പൊറോട്ടയെന്നു പറഞ്ഞുകാണും, അതാണ് അവന്‍ അങ്ങനെ പറയുന്നത്. അവന്‍ ചെറുപ്പത്തില്‍ പഠിക്കാന്‍ മിടുക്കനായിരുന്നു. വിനീതിനെക്കാള്‍ ഷാര്‍പ് ബ്രെയിന്‍ ആയിരുന്നു. അച്ഛന്‍ തന്നെ അവനൊരു പ്രൈസ് കൊടുക്കുന്ന ഫോട്ടോ ഉണ്ട്. ആ സമയത്ത് വിനീതിന് മാപ്പിള പാട്ടിന് സ്‌കൂള്‍ യൂത്ത്‌ഫെസ്റ്റിവലില്‍ സ്റ്റേറ്റ് പ്രൈസ് കിട്ടിയിരുന്നു. അച്ഛന്‍ തന്നെയാണ് രണ്ടുപേര്‍ക്കും അവാര്‍ഡ് നല്‍കിയത്.” വിമല ശ്രീനിവാസന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News