അമേരിക്കയിൽ അടിയന്തര സി-സെക്ഷന് ശേഷം സുഖം പ്രാപിക്കുന്നതിനിടെ ഇമിഗ്രേഷൻ ഹിയറിങ് നഷ്ടമായതിനെ തുടർന്ന് ഒരു അമ്മയെ അടുത്തിടെ മെക്സിക്കോയിലേക്ക് നാടുകടത്തി. സെപ്തംബറിൽ ഹൂസ്റ്റണിൽ ജനിച്ച യു.എസ് പൗരന്മാരുമായ ഇരട്ടക്കുട്ടികൾ ഉൾപ്പെടെയുള്ള അമ്മയെയും അവരുടെ നാല് മക്കളെയും മെക്സിക്കോയിലേക്ക് നാടുകടത്തിയതായി കുടുംബം അറിയിച്ചു.
23 വയസ്സുള്ള സലാസർ-ഹിനോജോസ എമർജൻസി സി-സെക്ഷൻ വഴി പ്രസവിക്കേണ്ടിവന്നു. പ്രസവത്തിൽ ഇരട്ടക്കുട്ടികളായിരുന്നു. പ്രസവം സമയത്ത് ആരോഗ്യപരമായി ബുദ്ധിമുട്ട് നേരിടേണ്ടി വന്നതിനാൽ യുവതിക്ക് ഏറെ നാൾ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിരുന്നു. വിശ്രമം മൂലം ഒക്ടോബർ 9-ന് ഇമിഗ്രേഷൻ ഹിയറിംഗിന് യുവതിക്ക് ഹാജരാകാൻ കഴിഞ്ഞില്ല.
Also read: ട്രാന്‍സ്‌ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കും, യുഎസില്‍ ആണും പെണ്ണും മതിയെന്ന് ഡൊണാള്‍ഡ് ട്രംപ്!
മെക്‌സിക്കൻ പൗരനായ സലാസർ-ഹിനോജോസ 2019ൽ ഒരു യുഎസ് പൗരനെ വിവാഹം കഴിച്ചിരുന്നു. അതേസമയം, അവരുടെ സാഹചര്യം ഇമിഗ്രേഷൻ കോടതിയെ അറിയിച്ചതായും വാദം പുനഃക്രമീകരിക്കുമെന്ന് അറിയിച്ചതായും കുടുംബത്തിൻ്റെ അഭിഭാഷകൻ അവകാശപ്പെടുന്നു.
പ്രസ്തുത കേസ് ചർച്ച ചെയ്യാൻ ഡിസംബർ 10ന് ടെക്‌സാസിലെ ഗ്രീൻസ്‌പോയിൻ്റിൽ റിപ്പോർട്ട് ചെയ്യാൻ സലാസർ-ഹിനോജോസയെ ഫോണിൽ അറിയിച്ചു. വിവരത്തെ തുടർന്ന് യുവതി മീറ്റിംഗിൽ എത്തിയപ്പോൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയും നാല് കുട്ടികളോടൊപ്പം മെക്സിക്കോയിലേക്ക് നാടുകടത്തുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here