അമ്മയുടെ പരാതി സ്വീകരിച്ചില്ല; കർണാടകയിൽ തഹസീൽദാറുടെ കാറിന് തീയിട്ട് യുവാവ്

കർണാടകയിലെ ചിത്രദുർ​ഗയിൽ അമ്മയുടെ പരാതി സ്വീകരിക്കാൻ പൊലീസുകാർ തയ്യാറാകാതിരുന്നതിനെത്തുടർന്ന് യുവാവ് തഹസീൽദാറുടെ കാറിന് തീയിട്ടു. പൃഥ്വിരാജ് എന്ന യുവാവാണ് തഹസിൽദാറുടെ വാഹനത്തിന് തീയിട്ടത്‌.

ALSO READ: പാസ്പോർട്ടിൻ്റെ പകർപ്പും അനുബന്ധ രേഖകളും അന്വേഷണ സംഘത്തിന് കൈമാറി നടൻ നിവിൻ പോളി

തഹസീൽദാറുടെ ഓഫീസിന് പുറത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിന്‌ മുകളിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു യുവാവ്‌. തീ കത്തുന്നതുകണ്ട ഓഫീസ് ജീവനക്കാർ ഉടനെത്തി തീയണച്ചു. സംഭവത്തിൽ യുവാവിനെതിരെ സർക്കാർ വസ്‌തുക്കൾ നശിപ്പിച്ചതിനും വാഹനം നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കേസെടുത്തു.

ALSO READ: ഹരിയാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; ഗുസ്തി താരം വിനേഷ് ഫോഗട്ടും പട്ടികയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News