വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം മറ്റൊരു നാഴികകല്ല് കുറിച്ചു. ഏറ്റവും കൂടുതൽ ഡ്രാഫ്റ്റ് ആഴമുള്ള മദർഷിപ്പായ MSC കെയ്ല തുറമുഖത്ത് നങ്കുരമിട്ടു. സമുദ്ര നിരപ്പിൽ നിന്ന് 16.5 മീറ്റർ ഡ്രാഫ്റ്റ് ആഴമുള്ള മദർഷിപ്പാണ് MSC കെയ്ല. ഇതിനു മുൻപ് ഗുജറാത്ത് തീരത്തെത്തിയ MSC വാഷിങ്ടൺ ആയിരുന്നു ഏറ്റവും കൂടുതൽ ഡ്രാഫ്റ്റ് ആഴമുള്ള കപ്പൽ. അതിനു ശേഷം രാജ്യത്തെത്തിയ ഡ്രാഫ്റ്റ് ആഴമുള്ള കപ്പലാണ് MSC കെയ്ല.
Also Read: കോവിഡ് പോലെ ഭയപ്പെടേണ്ട രോഗമാണോ കുരങ്ങുപനി? ; ഡോ. സുൽഫി നൂഹ് പറയുന്നത് കേൾക്കൂ
എംഎസ്‌സി മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയിൽ നിന്ന് ഇതുവരെ ആകെ അഞ്ച് കപ്പലുകൾ വിഴിഞ്ഞം തുറമുഖത്ത് എത്തിയിട്ടുണ്ട്. വിഴിഞ്ഞം ഒരു പ്രധാന ട്രാൻസ്ഷിപ്പ്മെൻ്റ് ഹബ്ബായി മാറുന്നതിന്റെയും തുടക്കമാണ് കപ്പലുകളുടെ ഈ വരവ്.
Also Read: രാജ്യത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here