വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തുന്ന ആദ്യ മദർ ഷിപ്പ് സാൻ ഫെർണാണ്ടൊ പുറംകടലിൽ നങ്കൂരമിട്ടു. വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കും. ട്രയൽ റൺ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രി പങ്കെടുക്കും.
ALSO READ: നെതർലൻഡിനെ തകർത്ത് ഫൈനലിലേക്ക് ഇംഗ്ലണ്ട്
ചൈനയിൽ നിന്നുള്ള ഡെന്മാർക് കപ്പൽ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടുന്നതോടെ ചിരകാലസ്വപ്നം യാഥാർഥ്യമാവുകയാണ്. മൂവായിരം കണ്ടെയ്നറുകളുമായാണ് ആദ്യ പടുകൂറ്റൻ കപ്പലായ സാൻ ഫെർണാണ്ടോ വിഴിഞ്ഞത്തെത്തുന്നത്. നാളെ രാവിലെ വാട്ടർ സലൂട്ട് നൽകി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കപ്പലിനെ തുറമുഖത്തേക്ക് സ്വീകരിക്കും. ശേഷമാകും ട്രയൽ റൺ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുക. 3000 കണ്ടെയ്നറികളിൽ 1500 കണ്ടെയ്നറുകൾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇറക്കും. കേന്ദ്ര ഷിപ്പിംഗ് മന്ത്രിയും സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ ആഘോഷ പരിപാടികളിൽ പങ്കെടുക്കും.
പൊതുജനങ്ങൾക്കും ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ അവസരമുണ്ട്. കൃത്യമായ സമയക്രമം പാലിച്ചാണ് വിഴിഞ്ഞം തുറമുഖത്തെ നിർമ്മാണ പ്രവർത്തനങ്ങൾ വിഴിഞ്ഞത്ത് പൂർത്തീകരിച്ചത്. ആദ്യഘട്ട കമ്മീഷൻ സെപ്റ്റംബർ മാസത്തോടെ നടത്താനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്യുന്നതോടെ വൻ വികസന മുന്നേറ്റമാണ് സംസ്ഥാനത്തുണ്ടാവുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here