വിദ്വേഷ പ്രസംഗം; അലഹാബാദ് ഹൈക്കോടതി ജഡ്ജി എസ് കെ യാദവിനെതിരെ പ്രതിപക്ഷത്തിന്റെ ഇംപീച്ച്‌മെന്റ് നോട്ടീസ്

sk-yadav-allahabad-justice

വിദ്വേഷ പ്രസംഗത്തിൽ അലഹാബാദ് ഹൈക്കോടതി ജഡ്ജി എസ് കെ യാദവിനെതിരെ
പ്രതിപക്ഷത്തിന്റെ ഇംപീച്ച്‌മെന്റ് നോട്ടീസ്.രാജ്യസഭാ സെക്രട്ടറി ജനറലിനാണ് ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയത്.

ഡോ.ജോണ്‍ ബ്രിട്ടാസ് എംപി ,കപില്‍ സിബല്‍, ദിഗ് വിജയ് സിംഗ്, വിവേക് തന്‍ഖ, മനോജ് ഝാ,സാ കേത് ഗോഖലെ എന്നിവരുടെ നേതൃത്വത്തിലാണ് നോട്ടീസ് നല്‍കിയത്. 55 എംപിമാര്‍ ഒപ്പുവച്ച ഇംപീച്ച്‌മെന്റാണ് നല്‍കിയത്‌.

ALSO READ; പാര്‍ലമെന്റ് ആക്രമണത്തിന് ഇന്ന് 23 വര്‍ഷം; ജീവന്‍ പൊലിഞ്ഞ സേനാംഗങ്ങളെ സ്മരിച്ച് രാഷ്ട്രപതി

ജഡ്ജി എസ് കെ യാദവിന്റെ വിദ്വേഷ പ്രസംഗത്തില്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി ഇടപെട്ടിരുന്നു. ഹൈക്കോടതിയില്‍ നിന്നും സുപ്രീംകോടതി വിശദാംശങ്ങള്‍ തേടിയിരുന്നു. എസ് കെ യാദവിനെ ഇംപീച്ച് ചെയ്യണമെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും രാജ്യസഭാ എംപിയുമായ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഭരണഘടനാലംഘനം ചൂണ്ടിക്കാട്ടി ബൃന്ദാകാരാട്ട് ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.

യുപിയിലെ പ്രയാഗ് രാജില്‍ വിഎച്ച്പി സംഘടിപ്പിച്ച പരിപാടിയില്‍ ഹൈക്കോടതി ജഡ്ജി എസ് കെ യാദവ് നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ് സുപ്രീംകോടതി ഇടപെടല്‍. വിഷയത്തില്‍ ഹൈക്കോടതിയോട് സുപ്രീംകോടതി വിശദീകരണം ആവശ്യപ്പെട്ടു. മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതായും പ്രസംഗത്തിന്റെ പൂര്‍ണരൂപം നല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. എസ് കെ യാദവിന്റെ പ്രസംഗം ചൂണ്ടിക്കാട്ടി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ചീഫ് ജസ്റ്റിസിന് കത്തയിച്ചിരുന്നു. സത്യപ്രതിജ്ഞാലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കത്തയച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News