കസേര തെറിക്കുമോ? ദക്ഷിണ കൊറിയൻ പ്രസിഡന്റിനെതിരെ വീണ്ടും ഇംപീച്ച്‌മെന്റ് പ്രമേയം

YOON SUK YEOL

ദക്ഷിണ കൊറിയൻ പ്രസിഡന്റിനെതിരെ വീണ്ടും ഇംപീച്ച്‌മെന്റ് പ്രമേയം. രാജ്യത്ത്‌ പട്ടാള നിയമം പ്രഖ്യാപിച്ച യൂൻ സുക് യോളിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള ഇംപീച്ച്‌മെന്റ്‌ പ്രമേയം ശനിയാഴ്‌ച വീണ്ടും ദക്ഷിണ കൊറിയൻ പാർലമെന്റിൽ അവതരിപ്പിക്കാനാണ് തീരുമാനം.

യൂനിന്റെ പീപ്പിൾ പവർ പാർട്ടിയും അദ്ദേഹത്തിനെതിരെയാണ് എന്നതാണ് പ്രസിഡന്റിന് പ്രതികൂലമായിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്‌ച പ്രമേയം അവതരിപ്പിച്ചപ്പോൾ പിപിപി നേതാവ് ഹാൻ ഡോങ്-ഹൂൺ ഉൾപ്പെടെ മിക്ക ജനപ്രതിനിധികളും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നതിൽ യൂൻ കഷ്ടിച്ച് രക്ഷപ്പെട്ടിരുന്നു. എന്നാൽ കാര്യങ്ങൾ ഇനിയത്ര എളുപ്പമാകില്ലെന്നാണ് യൂനും ഇപ്പോൾ കരുതുന്നത്.

ALSO READ; ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിട; ഫ്രാൻസ്വാ ബായ്റു പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

പ്രസിഡന്റിനെ പുറത്താക്കാത്തതിന്റെ പേരിൽ രാജ്യത്ത്‌ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ ശനിയാഴ്‌ച വീണ്ടും അവതരിപ്പിക്കുമ്പോൾ ഭരണകക്ഷി കൂടി പിന്തുണച്ചേക്കും. പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികൾക്ക് 192 സീറ്റുകളുണ്ട്. ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ കുറഞ്ഞത് എട്ട് പിപിപി അംഗങ്ങളെങ്കിലും പിന്തുണച്ചാൽ മതിയാകും.

അതേസമയം പട്ടാള നിയമം പിൻവലിച്ചതിന് പിന്നാലെ പ്രസിഡന്റ് യൂൻ സുക് യോളിന്റെ ഔദ്യോഗിക ഓഫിസിൽ ദക്ഷിണ കൊറിയൻ പൊലീസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. പ്രതിരോധ മന്ത്രി കിം യോങ് ഹ്യുനിന്റെയും സിയോൾ മെട്രോപൊളിറ്റൻ പൊലീസിന്റെയും മേധാവികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു പൊലീസിന്റെ ഭാഗത്ത് നിന്നും ഈ നിർണ്ണായക നീക്കം ഉണ്ടായത്.റെയ്ഡ് പുരോഗമിക്കുന്നതിനിടെ മറ്റ് ചില നാടകീയ രംഗങ്ങൾ കൂടി അരങ്ങേറി. മുൻ ഡിഫൻസ് ചീഫും മന്ത്രിയുമായ കിം ആത്മഹത്യക്ക് ശ്രമിച്ചതാണ് ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News