നരേന്ദ്രമോദിക്കുനേരെ രൂക്ഷവിമർശനവുമായി രാജ്യസഭയിൽ പ്രതിപക്ഷ എംപിമാരുടെ നന്ദി പ്രമേയം; മോദി ഇന്ന് മറുപടി പറയും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയ പ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചകൾക്ക് മറുപടി പറയും. നരേന്ദ്രമോദിയെയും കേന്ദ്രസർക്കാരിനെയും രൂക്ഷമായി വിമർശിച്ചു കൊണ്ടായിരുന്നു രാജ്യസഭയിലും പ്രതിപക്ഷ എംപിമാരുടെ നന്ദി പ്രമേയ ചർച്ചകൾ . രാജ്യസഭയിലും മോദിയുടെ പ്രസംഗം പ്രതിപക്ഷത്തിന് നേരെയുള്ള വിമർശനങ്ങളും മറുപടിയും തന്നെയാവും. ലോക്സഭയിൽ രാഹുൽ ഗാന്ധിയുടെ ഹിന്ദു പരാമർശങ്ങൾ വൈകാരിക വിഷയമാക്കി മാറ്റാനായിരുന്നു മോദിയുടെ ശ്രമം.

Also Read: കോൺഗ്രസിൽ പുതിയ ഗ്രൂപ്പ് നീക്കം; കെ കരുണാകരന്റെ ജന്മദിന അനുസ്മരണ പരിപാടിക്ക് ക്ഷണം കെ സുധാകരന് മാത്രം

മണിപ്പൂരും, അഗ്നി വീർ പദ്ധതിയും, കർഷക സമരവും, അയോധ്യ രാമക്ഷേത്രവും തൊടാതെയായിരുന്നു മോദിയുടെ പ്രസംഗം. സമാനമായ മറുപടിയാകും രാജ്യസഭയിലും ഉണ്ടാകുക. ലോക്സഭയിൽ നടന്നത് പോലുള്ള പ്രതിപക്ഷ പ്രതിഷേധം രാജ്യസഭയിലും ഉണ്ടായേക്കും. നടപടികൾ പൂർത്തിയാക്കിയാൽ രാജ്യ സഭയും അനിശ്ചിതകാലത്തേക്ക് പിരിയും.

Also Read: മാന്നാര്‍ കേസ്; നാലു പ്രതികള്‍, ഒന്നാം പ്രതി ഭര്‍ത്താവ് അനില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News