തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ മുന്‍വൈരാഗ്യം ; പിടിയിലായത് പത്മകുമാറും ഭാര്യയും മകളും

കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സാമ്പത്തിക തര്‍ക്കമെന്ന് സൂചന. അതേസമയം കുട്ടിയെ തട്ടിക്കൊണ്ടു പോയതില്‍ ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും ഭാര്യ അനിതയും മകള്‍ അനുപമയുമാണ് അറസ്റ്റിലായത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായാണ് വിവരം.

ALSO READ: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ട് കാറുകളും കസ്റ്റഡിയില്‍; വാഹനങ്ങള്‍ പദ്മകുമാറിന്റേത്

മകളുടെ നഴ്‌സിംഗ് അഡ്മിഷന് റെജിക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയിരുന്നു. മകള്‍ക്ക് അഡ്മിഷന്‍ ലഭിച്ചില്ല. പണം തിരികെ ചോദിച്ചപ്പോള്‍ അത് മടക്കി തന്നതുമില്ല. ഇതില്‍ പ്രകോപിതനായാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് പത്മകുമാറിന്റെ മൊഴി. കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പത്മകുമാര്‍ മൊഴി നല്‍കി. ഒരുവര്‍ഷത്തോളം റെജിയുടെ പിന്നാലെ നടന്നിട്ടും കാര്യമുണ്ടായില്ലെന്നും പത്മകുമാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here