വൈഗ കൊലക്കേസ്: കൃത്യത്തിന് പിന്നില്‍ കടബാധ്യതയും മറ്റൊരു ബന്ധവും

കൊച്ചിയില്‍ 13 വയസുകാരിയായ സ്വന്തം മകള്‍ വൈഗയെ കൊലപ്പെടുത്തിയ പ്രതി സനുമോഹന്‍, കൃത്യം നടത്തിയതിന് പിന്നിലെ കാരണങ്ങള്‍ നിരത്തി പൊലീസ്. കടബാധ്യതകളില്‍ നിന്ന് രക്ഷപ്പെടുന്നതിന് മറ്റൊരാളായി ജീവിക്കാന്‍ തീരുമാനിച്ച സനുമോഹന്‍ മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് 240 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നത്.

ALSO READ:  മക്കളുടെ മൃതദേഹം ഉപ്പിലിട്ട് സൂക്ഷിച്ച് കുടുംബം; വിചിത്രമായ തീരുമാനത്തിന് പിന്നിലെ കാരണമിത്

2021 മാര്‍ച്ച് 21നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.ആലപ്പുഴയിലെ ബന്ധു വീട്ടില്‍ നിന്ന് അമ്മാവനെ കാണിക്കാനെന്ന് പറഞ്ഞ് മകള്‍ വൈഗയെ പിതാവ് സനുമോഹന്‍ കൊച്ചി കങ്ങരപ്പടിയിലെ ഫ്‌ളാറ്റിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മുട്ടാര്‍ പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഏപ്രില്‍ 18നാണ് കര്‍ണാടകയിലെ കാര്‍വാറില്‍ നിന്ന് പിടികൂടിയത്. ജൂലൈ 9നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2022 മാര്‍ച്ചിലാണ് വിചാരണ തുടങ്ങിയത്. 78 സാക്ഷികളെയാണ് വിസ്തരിച്ചത്. 134 രേഖകളും 34 തൊണ്ടിമുതലുകളും കോടതി പരിശോധിച്ചു. ഒന്നര വര്‍ഷത്തിലധികം നീണ്ട വിചാരണ ഇക്കഴിഞ്ഞ ഡിസംബര്‍ 20നാണ് പൂര്‍ത്തിയായത്.

ALSO READ:  നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പ്രാഥമിക നിഗമനം

കേസില്‍ പ്രതിയായ പിതാവ് സനു മോഹന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ് . കൊലക്കുറ്റം ഉള്‍പ്പടെ സനു മോഹനെതിരെ ചുമത്തിയ എല്ലാ വകുപ്പുകളും നിലനില്‍ക്കുമെന്നും എറണാകുളത്തെ പ്രത്യേക കോടതി ഉത്തരവില്‍ വ്യക്തമാക്കി. പ്രതിയ്ക്കുള്ള ശിക്ഷ കോടതി ഇന്ന് രണ്ടരയ്ക്ക് പ്രഖ്യാപിക്കും.സമൂഹ മനസാക്ഷിയെ ഞെട്ടിച്ച വൈഗ കൊലക്കേസിലാണ്, കുട്ടികള്‍ക്കെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി വിധി പറഞ്ഞത്. കേസിലെ പ്രതിയും കൊല്ലപ്പെട്ട കുട്ടിയുടെ പിതാവുമായ സനുമോഹന്‍ കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തിയത്. കൊലക്കുറ്റം, തെളിവു നശിപ്പിക്കല്‍, കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടെ മദ്യം നല്‍കല്‍, കുട്ടികളോടുള്ള ക്രൂരത തുടങ്ങി സനു മോഹനെതിരെ ചുമത്തിയ എല്ലാ വകുപ്പുകളും നിലനില്‍ക്കുമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

ALSO READ: പടിയിറങ്ങുമ്പോൾ അഭിമാനം, വിസ്മയ കേസ് പ്രതിയെ പിരിച്ചുവിട്ടതും കെഎസ്ആർടിസിയുടെ ചരിത്രനേട്ടങ്ങളും ഓർത്തെടുത്ത് ആന്റണി രാജു

കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കണ്ട് പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും പ്രതിഭാഗവും ചൂണ്ടിക്കാട്ടി. ഇരു വിഭാഗത്തിന്റെയും വാദം കേട്ട ജഡ്ജി കെ.സോമന്‍ , പ്രതിയ്ക്കുള്ള ശിക്ഷ 2.30 ന് പ്രഖ്യാപിക്കാമെന്ന് അറിയിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News