പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ മോട്ടോറോളയിൽ നിന്നുള്ള ഏറ്റവും പുതിയ മോഡലായ മോട്ടോ ജി 5ജി (2025) യുടെ സവിശേഷതകൾ ലോഞ്ചിന് മുൻപേ ലീക്കായി.ഫോൺ ക്യാമറ ഫീച്ചറുകളിൽ അടക്കം വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് ലീക്കുകൾ വ്യക്തമാക്കുന്നത്.
മുൻഗാമിയായ മോട്ടോ ജി 5ജി (2024) നിന്നും വ്യത്യസ്തമായി ഒരു ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റവുമായിട്ടാണ് എത്തുന്നത്.ഒരു സ്ക്വയർ ഷേപ്പ്
മൊഡ്യൂളിൽ ആണ് ഈ ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. മൂന്ന് സെൻസറുകളും ഇതുലുണ്ടാകും. ക്യാമറ ബംപിൽ ഒരു എൽഇഡി ഫ്ലാഷും ഉണ്ടായിരിക്കുമെന്നാണ് സൂചന.
മുൻ മോഡലിനെ വെച്ച് താരതമ്യപെടുത്തിയ 2025 മോഡലും കാഴ്ചയിൽ ഏറെക്കുറെ സമാനതകൾ വെച്ച് പുലർത്തുന്നുണ്ട്. ഡിസ്പ്ലേയുടെ മുകളിൽ നാടുവിലായിട്ടായിരിക്കും ഫ്രണ്ട് ക്യാമറ ഉണ്ടാകുക.ഫോണിന്റെ വലത് വശത്ത് വോളിയം അഡ്ജസ്റ്റ് ബട്ടണും പവർ ബട്ടണും ഉണ്ടാകും. അതേസമയം ഫോണിന്റെ താഴ്ഭാഗത്ത് 3 . 5 എംഎം ഹെഡ്ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവ കാണാൻ കഴിയും.
ലൈക്കുകൾ അനുസരിച്ച്, ഫോൺ ഒരു 6.6 ഇഞ്ച് ഡിസ്പ്ലേയാണ് ഫീച്ചർ ചെയ്യുക. 120 ഹെർട്സ് എച്ച്ഡി+ എൽസിഡി ഡിസ്പ്ലേയായിരിക്കും ഇത്.
സ്നാപ്പ്ഡ്രാഗൺ 4 ജെൻ 1 ചിപ്സെറ്റ് ആണ് ഫോണിന് കരുത്ത് പകരുക 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പവർ ഹൗസ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here