ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോൺ വാങ്ങാൻ കാത്തിരിക്കുന്നവർക്കുള്ള ഏറ്റവും മികച്ച ഓപ്‌ഷനായ മോട്ടോ ജി35 5ജി ഇന്ത്യയിലെത്തി. 4GB + 128GB എന്ന ഒറ്റ സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തുന്നത്.9,999 രൂപയാണ് ഈ മോഡലിന്റെ വില.
ഡിസംബർ 16ന് ഉച്ചയ്ക്ക് 12 മുതല്‍ മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകള്‍ എന്നിവ വഴി ഇത് വില്‍പ്പനയ്ക്ക് എത്തും.മിഡ്‌നൈറ്റ് ബ്ലാക്ക്, ഗുവ റെഡ് എന്നീ കളർ ഓപ്‌ഷനുകളാകും ഫോണിനുണ്ടാകുക.
6.72-ഇഞ്ച് എഫ്എച്ച്ടി+ 120Hz എൽസിഡി സ്‌ക്രീനും 1000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും ഉള്‍പ്പെടെയാണ് ഈ ഫോൺ എത്തുന്നത്.കോർണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും ഈ മോഡലിന് ലഭിക്കും.ക്യാമറ ഡിപ്പാർട്മെന്റിലേക്ക് വന്നാൽ, 50MP മെയിൻ ക്യാമറയും 8MP അള്‍ട്രാ വൈഡ് ക്യാമറയും അടങ്ങിയ ഒരു ഡ്യുവല്‍ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടോ ജി35 5ജിയില്‍ ഉളളത്.4കെ വീഡിയോ റെക്കോർഡിംഗുള്ള സെഗ്‌മെൻ്റിലെ ആദ്യത്തെ ഫോൺ കൂടിയാണിത് എന്നത് മറ്റൊരു പ്രത്യേകതയാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.
ALSO READ; കൊച്ചിയില്‍ നാല് കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; ഇരയായത് ഡോക്ടര്‍
സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ, 3.5എംഎം ഓഡിയോ ജാക്ക്, എഫ്‌എം റേഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, ഡോള്‍ബി അറ്റ്‌മോസ്, വാട്ടർ റിപ്പല്ലൻ്റ് ഡിസൈൻ (IP52), 5G 4G VoLTE, Wi-Fi 802.11 ac യുഎസ്ബി ടൈപ്പ് സി തുടങ്ങിയവയാണ് ഫോണിന്റെ കണക്ടിവിറ്റി ഫീച്ചറുകളിൽ ഉൾപ്പെടുന്നത്.5000mAh ബാറ്ററിയാണ് ഫോണിന്റെ പവർ ഹൌസ്. 18W ചാർജിങിനുള്ള പിന്തുണയും ഈ മോഡലിലുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here