ബജറ്റ് ഫ്രണ്ട്‌ലി സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തിലേക്ക് ജി45 5ജി എന്ന പുതിയ മോഡല്‍ അവതരിപ്പിച്ച് മത്സരം കടുപ്പിക്കാനൊരുങ്ങി മോട്ടോറോള. മികച്ച ബാറ്ററി ലൈഫ്, സൂപ്പര്‍ ക്വാളിറ്റി ക്യാമറ.സ്‌നാപ്പ്ഡ്രാഗണ്‍ 6എസ് ജന്‍3 ചിപ്പിന്‍റെ കരുത്ത് എന്നിങ്ങനെ നിരവധി സവിശേഷതകളാണ് ഉപയോക്താക്കള്‍ക്കായി പുതിയ മോഡലില്‍ മോട്ടോറോള ഒരുക്കിയിരിക്കുന്നത്.
4ജിബി റാം/128 സ്‌റ്റോറേജ്, 8 ജിബി റാം/ 128 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് സ്‌റ്റോറേജ് വേരിയന്‍റുകളാണ ഈ മോഡലിനുള്ളത്. 4 ജിബി റാം/128 സ്‌റ്റോറേജ് വേരിയന്‍റിന് 10,999 രൂപയും 8 ജിബി റാം/ 128 ജിബി സ്‌റ്റോറേജ് വേരിയന്‍റിന് 12,999 രൂപയുമാണ് വില. വിവ മജന്ത, ബ്രില്ല്യന്‍റ് ബ്ലൂ. ബ്രില്ല്യന്‍റ് ഗ്രീന്‍ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക് എത്തുന്നത്. ആക്‌സിസ് ബാങ്ക്, ഐഡിഎഫ്‌സി ബാങ്ക് ഫസ്റ്റ് ബാങ്ക് കാര്‍ഡുള്ളവര്‍ക്ക് ആയിരം രൂപ ഉടനടി ഡിസ്‌കൗണ്ട് ലഭിക്കും.
6.45 എച്ച്ഡി+ ഡിസ്‌പ്ലേയോട് കൂടിയാണ് ഫോണിന്‍റെ രൂപകല്‍പ്പന.ഇത് 1600×720 പിക്‌സല്‍ റെസല്യൂഷനും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും വാഗ്ദാനം ചെയ്യുന്നുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 6എസ് ജന്‍ 3 ചിപ്പാണ് ഫോണിന് കരുത്ത് പകരുന്നത്.
Also Read- ലോഞ്ചിന് മൂന്ന് ദിവസം മാത്രം ബാക്കി; പോക്കോ പാഡ് 5ജിയുടെ സവിശേഷതകള്‍ ലീക്കായി
ക്യാമറ വിഭാഗത്തിലേക്ക് വന്നാല്‍, 50എംപി പ്രൈമറി സെന്‍സര്‍, 2എസ്.പി മാക്രോ ലെന്‍സ് ഉള്‍പ്പെട്ട ഡ്യുവല്‍ ക്യാമറ സിസ്റ്റമാണ് സജ്ജീകരിച്ചിരിക്കുന്നത്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 16എംപി ക്യമറയും ഫോണിലുണ്ട്. 18 വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങിനുള്ള പിന്തുണയോട് കൂടിയ 5000 എംഎംഎച്ച് ബാറ്ററിയാണ് ജി45 5ജിയുടെ പവര്‍ ഹൗസ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here