പുതിയ സ്മാർട്ട്ഫോൺ വാങ്ങാനുള്ള തയ്യാറെടുപ്പിലാണോ? എങ്കിൽ ദേ മോട്ടോ ജി85ന് നല്ല ഡിസ്‌കൗണ്ട് ഉണ്ടേ…

MOTO G85

ജൂലൈയിൽ പുറത്തിറങ്ങിയ മിഡ്-റേഞ്ച് സ്മാർട്ട്‍ഫോണായ ജി85ന് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് മോട്ടോ. 20,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഈ ഹാൻഡ്സെറ്റ് ഇപ്പോൾ 16,999 രൂപയ്ക്ക് സ്വന്തമാക്കാം. മോട്ടോ ജി85 ഇപ്പോള്‍ 19 ശതമാനം വിലക്കിഴിവിലാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് വില്‍ക്കുന്നത്.ബാങ്ക് ഓഫറിലൂടെ 15,999 രൂപയ്ക്കും വാങ്ങാം.

ഫോണിന്റെ സവിശേഷതകൾ;

120 ഹെർട്സ്  റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് പ്രീമിയം കർവ്ഡ് ഡിസ്‌പ്ലേയോട് കൂടിയാണ് ഫോൺ വിപണിയിലെത്തിയത്.സ്നാപ്ഡ്രാഗ് 6 ജനറേഷന്‍ 3 ചിപ്സെറ്റാണ് ഹാൻഡ്സെറ്റിന് കരുത്ത് പകരുന്നത്.
ക്യാമറ ഡിപ്പാർട്മെന്റിലേക്ക് വന്നാൽ 50 മെഗാപിക്സലിന്‍റെ പ്രധാന ക്യാമറയും 8 മെഗാ പിക്സലിന്‍റെ അള്‍ട്രാ-വൈഡ് ലെന്‍സും അടങ്ങുന്നതാണ് ഡുവല്‍ റിയർ ക്യാമറ സെറ്റപ്പ്.

ALSO READ; അമ്പോ! ഇത് ഐറ്റം വേറെ; 1121 കിലോയുള്ള മത്തങ്ങ വിളവെടുത്ത് യുഎസിലെ അധ്യാപകൻ

സോണി ലൈറ്റിയ 600 ക്യാമറ സെന്‍സറില്‍ വന്ന ആദ്യ ജി സിരീസ് കൂടിയാണിത്.5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പവർ ഹൌസ്. 33 വാട്സിന്‍റെ ഫാസ്റ്റ് ചാർജിങ്ങിന് പിന്തുണയുള്ള ഈ ഹാൻഡ്‌സെറ്റിന്
80 മിനുട്ടുകൊണ്ട് പൂജ്യത്തിൽ നിന്നും നൂറിലേക്ക് ചാർജ് ഉയർത്താൻ കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News