മലപ്പുറം തിരൂരങ്ങാടിയില്‍ സ്വകാര്യ ബസ്സുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന. വിദ്യാര്‍ത്ഥികളില്‍ നിന്ന് അമിത തുക ഈടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന. പല ബസുകളും വിദ്യാര്‍ത്ഥികളെ കയറ്റാതെ പോകുന്നു, ചിലര്‍ ഇളവ് അനുവദിക്കുന്നില്ല തുടങ്ങിയ പരാതികളാണ് മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ചത്.
പൂക്കിപ്പറമ്പ് സ്‌കൂളിലേക്ക് പോകുന്നതിനും വരുന്നതിനും അമിതചാര്‍ജ് ഈടാക്കുന്നുവെന്ന് കാണിച്ച് കക്കാട് സ്വദേശിയായ രക്ഷിതാവ് പരാതി നല്‍കിയിരുന്നു. തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ഇന്‍ചാര്‍ജ് സി കെ സുല്‍ഫിക്കറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന
മഫ്തിയിലെത്തിയ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികളോടൊപ്പം യാത്ര ചെയ്തായിരുന്നു പരിശോധന നടത്തിയത്. അമിതചാര്‍ജ് ഈടാക്കിയ മൂന്നു സ്വകാര്യ ബസ്സുകള്‍ക്കെതിരെ കേസെടുത്തു. അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here