ഓഫ് റോഡ് ജീപ്പ് സര്‍വീസുകളില്‍ പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്

താനൂര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഓഫ് റോഡ് ജീപ്പ് സര്‍വീസുകളില്‍ പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്. മലഞ്ചെരുവകളിലെ ചെങ്കുത്തായ പാതകളില്‍ കൂടി അപകടകരമായ രീതിയിലാണ് ഓഫ് റോഡ് ജീപ്പുകള്‍ സര്‍വീസ് നടത്തുന്നതെന്ന് കണ്ടെത്തി.

താനൂര്‍ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കിയിട്ടുള്ളത്. മൂന്നുവര്‍ഷം പരിചയമില്ലാത്ത ഡ്രൈവര്‍മാരെ ഓഫ് റോഡ് സര്‍വീസ് നടത്തുവാന്‍ അനുവദിക്കില്ല. വാഹനത്തിന്റെ ഫിറ്റ്‌നസ്, സുരക്ഷ മുന്‍കരുതലുകള്‍ ഇവയെല്ലാം പരിശോധിക്കും. വാഹനങ്ങള്‍ അമിതവേഗതയില്‍ പായിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കും. വരും ദിവസങ്ങളിലും ശക്തമായ പരിശോധനകള്‍ നടത്തുവാനാണ് മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ചിട്ടുള്ള നിര്‍ദ്ദേശം. ഓഫ് റോഡ് ജീപ്പുകള്‍ അപകടത്തില്‍ പെടുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

താനൂര്‍ ബോട്ടപകടം, നാസറിനെ കോടതി റിമാന്‍ഡ് ചെയ്തു

https://www.kairalinewsonline.com/tanur-boat-accident-court-remands-nassar

ചെങ്കുത്തായ മലമ്പാതകളില്‍ കൂടി അപകടകരമായ രീതിയിലാണ് ജില്ലയില്‍ ഓഫ് റോഡ് സര്‍വീസ് നടത്തുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News