ഇരുചക്ര വാഹനമോടിക്കുന്നവരാണോ നിങ്ങള്‍ ? മുന്നറിയിപ്പുമായി എംവിഡി

ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള എംവിഡി. മുണ്ട്, ഷര്‍ട്ട്, സാരി, ചുരിദാര്‍, ഷോളുകള്‍, വിശേഷ വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അയഞ്ഞവസ്ത്രങ്ങള്‍ ശരീരത്തോട് ഇറുകി ചേര്‍ന്നുനില്‍ക്കുന്ന വിധത്തിലാക്കാന്‍ ഓരോ യാത്രയിലും പ്രത്യേകം ശ്രദ്ധിക്കുക.

വസ്ത്രധാരണം ഒരു സ്വകാര്യവൈകാരികവിഷയമാണെങ്കിലും ജീവന്മരണാവസ്ഥകള്‍ക്കിടയിലെ ഏക കച്ചിത്തുരുമ്പ് സുരക്ഷാ മുന്‍കരുതലുകള്‍ മാത്രമാണെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഇരുമെയ്യാണെങ്കിലും…11.O
വസ്ത്രധാരണം തികച്ചും ഒരു വ്യക്തിസ്വാതന്ത്ര്യവിഷയമാണ് എന്ന പൊതുബോധത്തിൽ, മിക്കപ്പോഴും വിവാദമാക്കപ്പെടുന്ന ഒരു രാഷ്ട്രീയസാമൂഹികകാലഘട്ടമാണിത്. സ്വകാര്യമാണെങ്കിലും, ആവിഷ്കാരസ്വാതന്ത്ര്യമായും അഹങ്കാരപ്രദർശനമായും പൊതുയിടപ്രധാനവുമാണത്. തൊഴിലിടങ്ങളിൽ മാത്രമല്ല വിശേഷാവസരങ്ങളിലും വിവിധ വിശ്വാസങ്ങൾക്കും ഒക്കെ വ്യത്യസ്ത വസ്ത്രധാരണനിഷ്ഠകളുള്ള ഒരു സമൂഹമാണ് നമ്മുടേത്
യാത്രകളിൽ സുരക്ഷയ്ക്ക് നാം അത്ര പരിഗണന നൽകുന്നില്ല എന്നതിൻ്റെ സൂചനകളാണ് വർദ്ധിച്ചുവരുന്ന അപ്രതീക്ഷിതമായ പുതുമയാർന്ന കാരണങ്ങളാലുള്ള റോഡപകടങ്ങൾ. വസ്ത്രധാരണപിശകുകൾ മരണകാരണമായ ഇരുചക്രവാഹന അപകടങ്ങൾ എണ്ണത്തിൽ അത്ര കുറവല്ല എന്ന് കണക്കുകളും പറയുന്നു
വസ്ത്രവുമായി ബന്ധപ്പെട്ട ഒരു സുരക്ഷാ കവചം, പിന്നിലിരിക്കുന്നയാളുടെ വസ്ത്രഭാഗങ്ങൾ ടയറുകളിൽ കുടുങ്ങാതിരിക്കാനുള്ള ഒന്ന് മോട്ടോർ സൈക്കിളുകളിൽ MVAct Sec 128, CMV Rule 123, KMV Rule 255 പ്രകാരം നിർബന്ധമാക്കിയിട്ടുള്ളത് പരക്കെ അറിയപ്പെടുന്നതു തന്നെ സാരീ ഗാർഡ് എന്നാണ്
Saree Guard, Mud Guard, Exhaust heat Guard, Hand guard, തുടങ്ങി നിരവധി സുരക്ഷാകവചങ്ങളുണ്ടെങ്കിലും ടൂ വീലറിൽ യാത്രക്കാരൻ്റെ “ബോഡി ഗാർഡ്” ആയി ഒന്നുമില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക
ടൂവീലറുകളിൽ വസ്ത്രധാരണത്തിലും യാത്രാസുരക്ഷ പരിഗണിക്കുക തന്നെ വേണം. ചൂട്, കാറ്റ്, പൊടി പുക, വെയിൽ, മഴ, മഞ്ഞ് തുടങ്ങിയ വിവിധ പ്രതികൂലാവസ്ഥകളെ പ്രതിരോധിക്കാനും സങ്കീർണ്ണ സാങ്കേതിക,ഡ്രൈവിംഗ് വെല്ലുവിളികളെ കൈകാര്യം ചെയ്യാനാവും വിധത്തിലുമാവണമത്. ‘കാലൻ്റെ കയറി’ലും ‘കാലകൈയ്യന്മാർക്കി’ടയിലുമാണ് എന്നും യാത്രയെന്നതിനാൽ ഒരപകടം പ്രതിരോധിക്കാൻ തക്കവിധമുള്ള കവച കുണ്ഡലങ്ങൾ കൂടിയാവണം വസ്ത്രധാരണം
ചീറിപ്പാഞ്ഞുവരുന്ന കുഞ്ഞൻ ബോളിനെ നേരിടാൻ ബാറ്റ്സ്മാനും വിക്കറ്റ്-ഗോൾകീപ്പർമാരും ഏറെ കവചങ്ങൾ ധരിക്കുന്നത് നമുക്കറിയാം. ഒരു ബൈക്ക് റാലി റൈഡർ അഭിമുഖീകരിക്കുന്നതിനേക്കാൾ അപ്രതീക്ഷിത സാഹചര്യങ്ങളുള്ള റോഡുകളിൽ ഒരു സുരക്ഷാശീലം വസ്ത്രധാരണത്തിലും സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്
മുണ്ട്, ഷർട്ട്, സാരി, ചുരിദാർ, ഷോളുകൾ, വിശേഷവിശ്വാസവസ്ത്രങ്ങൾ ഉൾപ്പെടെയുള്ള അയഞ്ഞവസ്ത്രങ്ങൾ ശരീരത്തോട് ഇറുകി ചേർന്നുനിൽക്കുന്ന വിധത്തിലാക്കാൻ ഓരോ യാത്രയിലും പ്രത്യേകം ശ്രദ്ധിക്കുക
വസ്ത്രധാരണം ഒരു സ്വകാര്യവൈകാരികവിഷയമാണെങ്കിലും, ജീവന്മരണാവസ്ഥകൾക്കിടയിലെ ഏക കച്ചിത്തുരുമ്പ് സുരക്ഷാ മുൻകരുതലുകൾ മാത്രമാണ്. സുരക്ഷാ നിർദ്ദേശങ്ങൾ ഒരിക്കലും സുഖദായകങ്ങളോ സൗകര്യപ്രദങ്ങളോ വിശ്വാസപ്രമാണാനുസാരിയോ ആയിരിക്കുകയുമില്ല
Address your Dress properly or a Doctor may dress you to stay in the address

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News