കായംകുളത്ത് കാറിലിരുന്ന് ‘സർക്കസ്’ കാണിച്ച് യുവാക്കൾ; ‘എട്ടിന്റെ പണി’യുമായി ഗതാഗത വകുപ്പ്

കായംകുളത്ത് വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവേ വാഹനത്തിന്റെ ഡോറിലിരുന്ന് ഉല്ലാസയാത്ര നടത്തിയ ചെറുപ്പക്കാർക്ക് ഗതാഗത വകുപ്പിന്റെ വക എട്ടിന്റെ പണി. പിടിയിലായ ചെറുപ്പക്കാർക്ക് ആലപ്പുഴ മെഡിക്കൽ കോളേജിൽ വാഹന അപകടങ്ങളിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നവരുടെ വാർഡിൽ ഒരാഴ്ച പരിചരണം നടത്താനാണ് നിയോഗിച്ചിരിക്കുന്നത്.

Also Read: മത്സരം കടുപ്പിച്ച് മഹാരാഷ്ട്ര; 11 ലോക്‌സഭാ മണ്ഡലങ്ങളിൽ നാളെ വിധിയെഴുതും

ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഗതാഗത വകുപ്പ് ഉടനടി നടപടി സ്വീകരിച്ചു. ഒരു മണിക്കൂറിനുള്ളിൽ തന്നെ വാഹനവും വാഹനമോടിച്ച നാല് ചെറുപ്പക്കാരെയും കസ്റ്റഡിയിലെടുത്തു. ഡ്രൈവർ ഒഴികെ ബാക്കി എല്ലാവരും പ്രായപൂർത്തിയാകാത്തവർ ആയതുകൊണ്ട് തന്നെ. ഇവരെ ബോധവൽക്കരണത്തിന്റെ ഭാഗമായി വാഹനാപകടങ്ങളിൽ പെട്ട ഗുരുതരാവസ്ഥയിൽ കഴിയുന്ന ആലപ്പുഴ മെഡിക്കൽ കോളേജിലെ വാർഡിലേക്കാണ് അയച്ചത്. ഇന്ന് രാവിലെ മുതൽ നാലുപേരും വാർഡിൽ പരിചരണത്തിലാണ്. ഒരാഴ്ചത്തേക്ക് ആണ് ഇവിടെ പരിചരണത്തിന് ഗതാഗത വകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്.

Also Read: പന്തീരാണ്ട് കാലം കുഴലിലിട്ടാലും നായയുടെ വാല് നിവരില്ല; അതിനൊരു കാരണം ഉണ്ട്, വ്യക്തമായ കാരണം

ആദ്യദിവസം തന്നെ ഇവർക്ക് കാര്യങ്ങൾ ബോധ്യമായി. അപകടങ്ങൾ സംഭവിച്ചാൽ ഉണ്ടാകുന്ന അവസ്ഥ നേരിൽ കണ്ട് ബോധ്യപ്പെട്ടു. ജോയിന്റ് ആയെ വിളിച്ച് ഇക്കാര്യം ബോധ്യപ്പെടുത്തുകയും ചെയ്തു. ഇനി ഇത്തരത്തിൽ വാഹനം ഓടിക്കില്ല എന്ന് ഇവർ ശപദം ചെയ്തു. ദൃശ്യങ്ങൾ പുറത്തുവന്ന പുറകെ വാഹനം ഓടിച്ചവരും ഒപ്പം യാത്ര ചെയ്തവരും മുങ്ങുകയും വാഹനം ഒളിച്ചിടുകയും ആയിരുന്നു. എന്നാൽ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ നമ്പർ നോക്കി എല്ലാവരെയും കസ്റ്റഡിയിൽ എടുക്കുകയും അവരെ ആശുപത്രി ഡ്യൂട്ടിക്ക് ഉടൻ തന്നെ അയക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News