ബൈക്കില്‍ യുവാക്കളുടെ അഭ്യാസം; ‘ചലാന്‍ അടയ്‌ക്കേണ്ടി വന്നില്ലെ’ന്ന് മോട്ടോര്‍ വാഹന വകുപ്പ്; വീഡിയോ

റോഡില്‍ അഭ്യാസ പ്രകടനം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. റോഡിലെ നിയമലംഘനങ്ങള്‍ക്ക് ശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് എംവിഡി നല്‍കുന്നത്.

Also Read-ത്രിപുരയില്‍ രഥഘോഷയാത്രയ്ക്കിടെ അപകടം; വൈദ്യുതാഘാതമേറ്റ് ആറ് പേര്‍ മരിച്ചു

ആഢംബര ബൈക്കില്‍ എത്തിയ രണ്ട് യുവാക്കള്‍ അതിസാഹസികമായി വാഹനം ഓടിക്കുന്നതാണ് വീഡിയോയില്‍. തിരക്കുള്ള റോഡില്‍ മറ്റുള്ളവര്‍ക്ക് കൂടി അപകടമുണ്ടാക്കുന്ന വിധത്തിലാണ് യുവാക്കള്‍ ബൈക്ക് ഓടിക്കുന്നത്. ഒടുവില്‍ യുവാക്കള്‍ക്ക് സംഭവിക്കുന്നതും വീഡിയോയില്‍ ഉണ്ട്. യുവാക്കള്‍ക്ക് ചലാന്‍ അടയ്‌ക്കേണ്ടി വന്നില്ലെന്നു പറഞ്ഞ് ഫേസ്ബുക്കിലാണ് എംവിഡി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Also Read- ദുരന്തത്തിന്റെ ബാക്കിപത്രം; ടൈറ്റന്റെ അവശിഷ്ടങ്ങള്‍ തീരത്ത് എത്തിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News