വയനാട് ജില്ലയിൽ സകൂൾ ബസുകളുടെ പരിശോധന ആരംഭിച്ച് മോട്ടോർവാഹന വകുപ്പ്

വയനാട് ജില്ലയിൽ സകൂൾ ബസുകളുടെ പരിശോധന ആരംഭിച്ചു. വാഹനം വിദ്യാർഥികളെ കയറ്റി പൊതുനിരത്തുകളിൽ സർവ്വീസ് നടത്താൻ യോഗ്യമാണോ എന്നതിനെ കുറിച്ചാണ് മോട്ടോർവാഹന വകുപ്പ് പരിശോധന നടത്തുന്നത്.

ALSO READ: കഥകളുടെ ഗന്ധര്‍വന്… ക്ലാസിക്കുകളുടെ സൃഷ്ടാവിന് ഇന്ന് 79ാം ജന്മദിനം, മനോഹരമായ ജന്മദിന സമ്മാനം പങ്കുവച്ച് മകന്‍ അനന്ത പത്മനാഭന്‍

വാഹനം പരിശോധിച്ച് ചെക്ക് സ്ലിപ്പ് ഒട്ടിക്കുന്ന വാഹനങ്ങൾക്ക്‌ മാത്രമേ സർവ്വീസ് നടത്താൻ അനുവാദമുള്ളൂ. ജില്ലയിൽ അഞ്ഞൂറോളം സ്കൂൾ ബസുകളുണ്ട്‌‌. ചക്രങ്ങൾ, ബ്രേക്ക്, വൈപ്പർ, ലൈറ്റ്‌സ്, എന്നിവ കൃത്യമായി പരിശോധിച്ച് കുഴപ്പങ്ങളില്ല എന്ന് പരിശോധനയിൽ ഉറപ്പുവരുത്തും. വിദ്യാവാഹൻ ആപ്പുമായി ബസ് ബന്ധിപ്പിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും.

ALSO READ: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

സ്‌കൂൾ ബസുകൾ വിദ്യാർഥികളെയും കയറ്റി പൊതുനിരത്തുകളിൽ സർവ്വീസ് നടത്താൻ യോഗ്യമാണോ എന്ന പരിശോധനയാണ് മോട്ടോർവാഹനവകുപ്പ് നടത്തുന്നത്. ജില്ലയിൽ സുൽത്താൻബത്തേരി, കൽപ്പറ്റ, മാനന്തവാടി എന്നിവിടങ്ങളിലാണ് പരിശോധന. സുൽത്താൻബത്തേരിയ്‌ ıൽ മാത്രം 230 സ്‌കൂൾ ബസ്സുകളാണുള്ളത്.മാനന്തവാടി 140.ബസ്സുകളുടെ റണ്ണിങ് കണ്ടീഷൻ സംബന്ധിച്ച്‌ കർശന പരിശോധന നടത്തണമെന്നാണ്‌ നിർദ്ദേശം.പ്രധാനമായും ചക്രങ്ങൾ, ബ്രേക്ക്, വൈപ്പർ, ലൈറ്റ്‌സ്, ചോർച്ച എന്നിവ കൃത്യമായി പരിശോധിച്ച് കുഴപ്പങ്ങളില്ലായെന്ന് ഉറപ്പുവരുത്തും. കൂടാതെ വിദ്യാവാഹൻ ആപ്പുമായി ബസ് ബന്ധിപ്പിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും.

ഇവയെല്ലാം ശരിയാണെങ്കിൽ ചെക്ക് സ്ലിപ്പ് വാഹനത്തിൽ പതിക്കും. ഇത്തരത്തിൽ സ്ലിപ്പ് പതിപ്പിച്ച സ്‌കൂൾ ബസുകൾ മാത്രമാണ് നിരത്തുകളിൽ വിദ്യാർഥികളെയും കയറ്റി ഓടാൻ ഇനിമുതൽ അനുമതിയുള്ളൂ. ബുധൻ ശനി ദിവസങ്ങളിലാണ് സ്‌കൂൾ ബസ്സുകളുടെ പരിശോധന തുടർന്ന് നടക്കുക. സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് മുന്നൊരുക്ക ക്ലാസും മോട്ടോർവാഹന വകുപ്പ് നൽകുന്നുണ്ട്‌. മഴക്കാലം കൂടി പരിഗണിച്ച്‌ വിദ്യാർത്ഥികളുടെ പരിപൂർണ്ണ സുരക്ഷ ഉറപ്പുവരുത്താനാണ്‌ ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News