നിയമലംഘനനം നടത്തുന്ന ബസ്സുകൾക്ക് ഇനി മോട്ടോർ വാഹന വകുപ്പിന്റെ കടുത്ത നടപടി

കോഴിക്കോട് നിയമലംഘനം നടത്തുന്ന സ്വകാര്യ ബസുകൾക്ക് നേരെ കർശന നടപടിയുമായി മോട്ടോർവാഹന വകുപ്പ്. ഒരാഴ്ച നീണ്ടുനിൽക്കുന്ന സ്പെഷ്യൽ ഡ്രൈവിന് തുടക്കമായി. ഇന്നലെ അപകSo ണ്ടായ ബസ്സിലെ ഡ്രൈവറെയും ബസ്സ് ഉടമയെയും പൊലിസ് അറസ്റ്റ് ചെയ്തു.

Also Read; കേരളത്തിൽ ഇടി മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

ഡ്രൈവറിന്റെ അശ്രദ്ധ മൂലം ബസിടിച്ച് രണ്ട് പേർ മരിച്ച പശ്ചാത്തലത്തിലാണ് നടപടി കർശനമാക്കിയത്. എട്ട് സ്ക്വാഡുകളായി തിരിഞ്ഞാണ് മോട്ടോർ വാഹന വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്. സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കുന്നതിനൊപ്പം ജീവനക്കാർക്ക് ബോധവത്കരണവും നൽകുന്നുണ്ട്. നിയമലംഘനം കണ്ടെത്തുന്ന ബസുകൾക്കെതിരെ നടപടി ഉണ്ടാകും. കഴിഞ്ഞ മൂന്ന് ആഴ്ചക്കിടെ കോഴിക്കോട് 4 പേരാണ് ബസിടിച്ച് മരിച്ചത്.

Also Read; ‘ഇനി കാടിറങ്ങില്ല’; വന്യജീവികൾ കാടിറങ്ങുന്നത് തടയാനൊരുങ്ങി തമിഴ്‌നാട്

ഇന്നലെ അപകടം നടന്ന വേങ്ങേരിയിൽ എൻഫോഴ്സ്മെന്റ് ആർഡിഒ പരിശോധന നടത്തി. ബൈറ്റ്- ബിജുമോൻ എൻഫോഴ്സ്മെന്റ് ആർടിഒ അപകടത്തിന് കാരണമായ ബസ് ഡ്രൈവർ കാരന്തൂർ സ്വദേശി അഖിലിനേയും ഉടമ കുരുവട്ടൂർ സ്വദേശി അരുണിനേയും ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തതു. ഇവർക്ക് മേൽ നരഹത്യ, പ്രേരണാക്കുറ്റങ്ങളാണ് ചുമത്തിരിക്കുന്നത്. ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News