പ്രമുഖ കമ്പനിയായ ലെനോവയുടെ ഉടമസ്ഥതയിലുള്ള മോട്ടോറോള ഇന്ത്യയില്‍ എഡ്ജ് സീരിസില്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. എഡ്ജ് 50 ഫ്യൂഷന്‍ സ്മാര്‍ട്ട്ഫോണിന്റെ ടീസര്‍ കമ്പനി പുറത്തിറക്കി. കമ്പനി ഈ വേരിയന്റ് ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്. അടുത്തിടെ ആഗോളതലത്തില്‍ സമാനമായ സ്മാര്‍ട്ട്ഫോണ്‍ കമ്പനി അവതരിപ്പിച്ചിരുന്നു.
കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 ലെയറാണ് സ്‌ക്രീനിന്റെ പരിരക്ഷ ഉറപ്പാക്കുന്നത്. . 12 ജിബി റാമാണ് മറ്റൊരു പ്രത്യേകത. ഒക്ടാ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 7 െഏലി 2 ചിപ്‌സെറ്റാണ് മിഡ്-റേഞ്ച് മോട്ടോറോള സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്. 256 ജിബി, 512 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത്. 1080×2400 പിക്സല്‍ റെസല്യൂഷനോട് കൂടിയ 6.7 ഇഞ്ച് FHD+ OLED ഡിസ്‌പ്ലേയാണ് മോട്ടോറോള എഡ്ജ് 50യ്ക്ക് ഉള്ളത്.
സ്റ്റീരിയോ സ്പീക്കറുകളോടെയാണ് ഫോണ്‍ വരുന്നത്. പൊടിയും വെള്ളവും പ്രതിരോധിക്കും. 68ണ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5000 mah ബാറ്ററിയാണ് സ്മാര്‍ട്ട്‌ഫോണിന്റെ പിന്തുണ. മോട്ടോറോള എഡ്ജ് 50 ഫ്യൂഷന്‍ ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുക. ക്യാമറയുടെ കാര്യത്തില്‍ 50MP പ്രധാന ക്യാമറയും 13MP അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും 32MP സെല്‍ഫി ക്യാമറയുമാണ് ക്രമീകരിച്ചിരിക്കുന്നത്.
Step into the spotlight with our latest innovation. Get ready to shine like never before. #UnveilingSoon pic.twitter.com/9fvp6ZfNbR
— Motorola India (@motorolaindia) May 6, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here