10 മിനുട്ട് ചാര്‍ജ് ചെയ്താല്‍ 3 മണിക്കൂര്‍ ഉപയോഗിക്കാം; കിടിലന്‍ ഇയര്‍ബഡ്‌സുമായി മോട്ടറോള

ഒറ്റ തവണ ചാര്‍ജ് ചെയ്തുകൊണ്ട് ഇയര്‍ബഡുകള്‍ക്ക് 8 മണിക്കൂര്‍ വരെയും കെയ്‌സ് ബാറ്ററി ബാക്കപ്പില്‍ 42 മണിക്കൂര്‍ വരെയും ചാര്‍ജ് നില്‍ക്കുന്ന പുതിയ മോട്ടോ ബഡ്‌സ്, മോട്ടോ ബഡ്‌സ് പ്ലസ്, ഇയര്‍ബഡ്സുകള്‍ പുറത്തിറക്കി മോട്ടറോള. 10 മിനിറ്റ് ചാര്‍ജില്‍ നിന്ന് 3 മണിക്കൂര്‍ വരെ ബാക്കപ്പ് നല്‍കുന്ന ഫാസ്റ്റ് ചാര്‍ജിംഗുമുണ്ട്. മോട്ടോ ബഡ്‌സ് പ്ലസിന് വയര്‍ലെസ് ചാര്‍ജ്ജിങ്ങുമുണ്ട്.

മെയ് 15ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഫ്ലിപ്കാര്‍ട്ട്, മോട്ടറോള.ഇന്‍ എന്നിവയില്‍ വില്‍പ്പനയ്‌ക്കെത്തുന്ന മോട്ടോ ബഡ്‌സ് പ്ലസും മോട്ടോ ബഡ്‌സും ലോഞ്ച് വിലയായ 9999 രൂപ, 4999 രൂപ എന്നീ വിലയില്‍ ലഭ്യമായിരിക്കും. ബാങ്ക് ഓഫറുകള്‍ ഉള്‍പ്പെടെ  7999 രൂപ, 3999 രൂപ എന്നീ വിലയിലും ലഭിക്കും.

ഡോള്‍ബി അറ്റ്‌മോസ്, ഡോള്‍ബി ഹെഡ് ട്രാക്കിംഗ്, 46ഡിബി നോയിസ് ക്യാന്‍സലേഷനും 3.3കെഹേര്‍ട്സ് വരെ അള്‍ട്രാവൈഡ് നോയ്‌സ് ക്യാന്‍സലേഷന്‍ ഫ്രീക്വന്‍സി റേഞ്ചും, ആംബിയന്റ് നോയ്‌സ്, വാട്ടര്‍ റിപ്പല്ലന്റ് എന്നീ പ്രേത്യകതകളും പുതിയ ഇയര്‍ബഡ്സിനുണ്ട്. സ്റ്റാര്‍ലൈറ്റ് ബ്ലൂ, ഗ്ലേസിയര്‍ ബ്ലൂ, കോറല്‍ പീച്ച് എന്നീ നിറങ്ങളില്‍ ഇയര്‍ബഡ്സ് ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News