മീഡിയടെക് ഡൈമൻസിറ്റി 7300 എസ്ഒസിയുടെ കരുത്ത്: തിങ്ക്ഫോൺ 25 പുറത്തിറക്കി മോട്ടോറോള

THINKPHONE 25

മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാർട്ഫോൺ മോഡലായ തിങ്ക്ഫോൺ 25 ഗ്ലോബൽ മാർക്കറ്റിൽ അവതരിപ്പിച്ച് മോട്ടോറോള. ഏക 8 ജിബി റാം+ 256 ജിബി സ്റ്റോറേജ് ഓപ്‌ഷനുമായി വരുന്ന ഈ മോഡലിന് മീഡിയടെക് ഡൈമൻസിറ്റി 7300 എസ്ഒസി ചിപ്പാണ് കരുത്ത് പകരുന്നത്. മികച്ച ക്യാമറ അനുഭവം വാഗ്ദാനം ചെയ്യുന്ന ഫോൺ ബാറ്ററി ലൈഫിലും വലിയ ശ്രദ്ധ നൽകിയിട്ടുണ്ട്. അതേസമയം യൂറോപ്യൻ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഫോണിന്റെ വില ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല.

ALSO READ; ഇറാൻ്റെ ആക്രമണത്തെ അപലപിച്ചില്ല; യുഎൻ സെക്രട്ടറി ജനറലിൻ്റെ പ്രവേശനത്തിന് വിലക്കുമായി ഇസ്രയേൽ

6.36- ഇഞ്ച് ഫുൾ എച്ച്ഡി + എൽടിപിഒ അമോലെഡ് ഡിസ്പ്ലേയോട് കൂടിയാണ് ഈ മോഡലിന്റെ രൂപകല്പന. ഇത് 120 ഹെർട്സ് റിഫ്രഷ് നിരക്കും 3000 നിറ്റ്സ് ബ്രൈറ്റ്നെസും വാഗ്‌ദാനം ചെയ്യുന്നുണ്ട്. കാർബൺ ബ്ലാക്ക് എന്ന ഒറ്റ കളർ ഓപ്‌ഷനിലാകും ഫോൺ വിപണിയിലെത്തുക.

ALSO READ; മകൻ തട്ടിപ്പുകേസിൽ അറസ്റ്റിലായി: മഹാരാഷ്ട്രയിൽ നാലംഗ കുടുംബം ജീവനൊടുക്കി

ക്യാമറ ഡിപ്പാർട്മെന്റിലേക്ക് വന്നാൽ, 50 എംപി സോണി എൽവൈടി 700 സി പ്രൈമറി സെൻസർ, 13 എംപി അൾട്രാ വൈഡ് ക്യാമറ, 10 എംപി ടെലിഫോട്ടോ സെൻസർ എന്നിവയാണ് ഉൾപ്പെടുന്നത്. സെൽഫികൾക്കും വീഡിയോകോളുകൾക്കുമായി 32 എംപി സെൽഫി ഷൂട്ടറും സജ്ജീകരിച്ചിട്ടുണ്ട്. 5 ജി, 4ജി എൽടിഇ, വൈഫൈ 6ഇ, ബ്ലൂടൂത്ത് 5.3 എൻഎഫ്സി, ജിപിഎസ്, എജിപിഎസ് , എൽടിഇപിപി, എസ്.യു.പി.എൽ, യുഎസ്ബി ടൈപ്പ് സി പോർട്ട് അടക്കമുള്ളവയാണ് കണക്ടിവിറ്റി ഓപ്‌ഷനുകളിൽ ഉൾപ്പെടുന്നത്. ഇ കോമ്പസ്, ഗൈറോസ്കോപ്പ്, ആമ്പിയൻറ് ലൈറ്റ് സെൻസർ, ആക്സിലറോമീറ്റർ തുടങ്ങിയവ സെന്സറുകളിൽ ഉൾപ്പെടുന്നു. 15 വാട്ട് വയർലെസ് ചാർജിങ് പിന്തുണയുള്ള 4310 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News