ലോഞ്ചിനു മുന്‍പേ ഫീച്ചറുകള്‍ പുറത്തായി, മോട്ടറോളയുടെ പുതിയ അവതാരം ദേ ദിവനാണ്

ചെറിയൊരു ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ വിപണിയില്‍ പുതിയൊരു ലോഞ്ചിങിന് ഒരുങ്ങിയിരിക്കുകയാണ് മോട്ടറോള കമ്പനി. മോട്ടറോള എഡ്ജ് 50 നിയോ എന്ന സ്മാര്‍ട് ഫോണാണ് കമ്പനി പുതുതായി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മോട്ടോ എഡ്ജ് 40 നിയോയുടെ പിന്‍ഗാമിയാണ് പുതിയ മോഡല്‍. എന്നാല്‍ വിപണിയിലിറങ്ങും മുന്‍പേ ഫോണിന്റെ ഫീച്ചറുകള്‍ മുഴുവന്‍ ഇപ്പോള്‍ പുറത്തായിരിക്കുകയാണ്. ഫോണിന്റെ ക്യാമറയും ബാറ്ററിയും ചിപ്‌സെറ്റും അടക്കമുള്ള നിര്‍ണായക വിവരങ്ങളാണ് ലീക്കായിരിക്കുന്നത്. 6.4 ഇഞ്ചില്‍ വരുന്ന പിഒഎല്‍ഇഡി ഡിസ്പ്ലേയാണ് എഡ്ജ് 50 നിയോ മോഡലിനുള്ളത്. മീഡിയടെക് ഡൈമന്‍സിറ്റി 7300 ചിപ്സെറ്റില്‍ വരുന്ന ഫോണില്‍ ഹലോ യുഐയിലുള്ള ആന്‍ഡ്രോയ്ഡ് 14 യൂസര്‍ ഇന്റര്‍ഫൈസ് ആണുണ്ടാകുക.

ALSO READ: കെഎസ്ഇബി ജീവനക്കാർ മദ്യപിച്ചെത്തി പ്രതികാര നടപടി സ്വീകരിച്ചെന്ന് ഉപഭോക്താവ്; പരാതി നിഷേധിച്ച് കെഎസ്ഇബി

ഈ മാസം ഇറങ്ങിയ സിഎംഎഫ് ഫോണ്‍ 1ലെ അതേ പ്രൊസസര്‍ തന്നെയാണ് മോട്ടോറോള എഡ്ജ് 50 നിയോയിലും വരുന്നത്. വെള്ളത്തിലും പൊടിയിലും നിന്ന് സംരക്ഷിക്കുന്ന ഐപി 68 സുരക്ഷയാണ് മറ്റൊരു പ്രത്യേകത. 50 എംപി, 13 എംപി, 10 എംപി എന്നിങ്ങനെ ട്രിപ്പിള്‍ റീയര്‍ ക്യാമറ യൂണിറ്റും 32 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയുമാണ് മോട്ടോയുടെ പുതിയ മോഡലിനുണ്ടാവുക. 256 ജിബിയാണ് ഇന്റേണല്‍ സ്റ്റോറേജ് കപ്പാസിറ്റി. 4,312 എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണിനുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ലൂടൂത്ത് 5.3, എന്‍എഫ്സി എന്നിവയും ഫീച്ചറുകളില്‍പ്പെടും. നാല് കളര്‍ വേരിയന്റുകളില്‍ എത്തുന്ന മോട്ടോറോള എഡ്ജ് 50 നിയോ ഉടന്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലെത്തും. എഡ്ജ് 40 നിയോയുടെ 8 ജിബി റാം, 128 ജിബി സ്റ്റോറേജിന് 22,999 ഉം, 12 ജിബി റാം മോഡലിന് 24,999 രൂപയുമായിരുന്നു വില. എന്നാല്‍ എഡ്ജ് 50 നിയോയ്ക്ക് എന്താകും വിലയെന്നതു സംബന്ധിച്ച് വ്യക്തതയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News