ആകാശം നിറയെ ചാരം! അഗ്നിപർവതം പൊട്ടിയതിന് പിന്നാലെ ബാലിയിലൂടെയുള്ള വിമാന സർവീസുകൾ റദ്ദാക്കി

MOUNT LEWOTOBI LAKI LAKI

ഓസ്‌ട്രേലിയയ്ക്കും ഇന്തോനേഷ്യയുടെ ബാലിക്കും ഇടയിലൂടെയുള്ള വ്യോമ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.ലെവോടോബി ലാകി ലാകി എന്ന അഗ്നി പർവതം പൊട്ടിയതിനെ തുടർന്ന് ആകാശം നിറയെ ചാരം നിറഞ്ഞ സാഹചര്യത്തിലാണ് വ്യോമ ഗതാഗതം തടസ്സപ്പെട്ടത്. ഓസ്‌ട്രേലിയ, ഹോംഗ് കോങ്ങ്, ഇന്ത്യ, മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് വിമാന സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്.

ഓസ്‌ട്രേലിയയുടെ ഖാന്താസ്, വിർജിൻ ഓസ്‌ട്രേലിയ, ജെറ്റ്സ്റ്റാർ അടക്കമുള്ള എയർ കമ്പനികളാണ് സർവീസുകൾ താതകാലികമായി നിർത്തിവെച്ചിരിക്കുന്ന എയർലൈനുകളിൽ പ്രമുഖർ . നിലവിലെ സാഹചര്യത്തിൽ ബാലിയിലൂടെയുള്ള വിമാന സർവീസുകൾ സുരക്ഷിതമല്ലെന്നാണ് കമ്പനികൾ വ്യക്തമാക്കുന്നത്. ഈ കമ്പനികൾക്ക് പുറമെ എയർ ഏഷ്യയുടെ വിമാന സർവീസുകളും തടസ്സപ്പെട്ടതായി ഫ്ലൈറ്റ്റഡാർ24 വെബ്‌സൈറ്റിൽ നിന്നും മനസിലാക്കാൻ കഴിയുന്നുണ്ട്.

ALSO READ; ആംസ്റ്റർഡാമിൽ ഫുട്ബോൾ മത്സരത്തിനിടെ ഉണ്ടായ സംഘർഷം: കലാപസാധ്യത തള്ളാതെ പൊലീസ്, സുരക്ഷാ ശക്തമാക്കി

ബാലിയുടെ അന്താരാഷ്ട്ര ടൂറിസത്തിൻ്റെ ഏറ്റവും വലിയ ഉറവിടമാണ് ഓസ്‌ട്രേലിയ.ജൂലൈയിൽ ദ്വീപ് സന്ദർശിച്ച 625,665 പേരിൽ നാലിലൊന്ന് പേരും ഓസ്‌ട്രേലിയിൽ നിന്നുള്ളവരായിരുന്നു.അതുകൊണ്ട് തന്നെ ഓസ്ട്രേലിയയിൽ നിന്നുള്ള വിമാനങ്ങൾ തടസ്സപ്പെടുന്നത് വിനോദ സഞ്ചാര മേഖലയെ അടക്കം കാര്യമായി ബാധിക്കും

ഫ്ലോറസ് ദ്വീപിൽ ബാലിയിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ (311 മൈൽ) കിഴക്കായാണ് മൗണ്ട് ലെവോടോബി ലാകി ലാക്കി എന്ന അഗ്നി പർവതം സ്ഥിതി ചെയ്യുന്നത്.നവംബർ 3 മുതൽ ഇവിടെ തുടർച്ചയായി പൊട്ടിത്തെറികൾ ഉണ്ടാകുന്നുണ്ട്. അപകടത്തിൽ ഇതുവരെ ഒൻപത് പേർ മരിച്ചതായാണ് കണക്ക്. 31 പേർക്ക് പരുക്ക് ഉണ്ടായിരുന്നു. അപകടത്തെ  തുടർന്ന് 11,000-ത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News