ധീര സമര പോരാളിയ്ക്ക് വിട നൽകി തലശേരി; വിലാപയാത്ര കൂത്തുപറമ്പിലെ വിപ്ലവഭൂമിയിൽ; അന്ത്യാഭിവാദ്യമർപ്പിക്കാൻ ആയിരങ്ങൾ

PUSHPAN

അന്തരിച്ച കൂത്തുപറമ്പ് സമരപോരാളി സഖാവ് പുഷ്പന്റെ പൊതുദർശനം തലശേരി ടൗൺ ഹാളിൽ അവസാനിപ്പിച്ചു. വിലാപയാത്ര സഖാവ് പുഷ്പന്റെ ജന്മദേശമായ കൂത്തുപറമ്പിലെത്തി. വൻജനാവലിയാണ് പ്രിയപ്പെട്ട സഖാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ കണ്ണൂരിൽ എത്തിയത്.കൂടാതെ അന്ത്യാഭിവാദ്യമർപ്പിക്കാൻ ഇനിയും ജനങ്ങളുടെ നീണ്ട നിരയാണ്.

ALSO READ : ‘പുഷ്പൻ ഉജ്ജ്വലനായ ധീരനായ പോരാളി’ ; അന്ത്യാഞ്ജലി അർപ്പിച്ച് മുതിർന്ന സിപിഎം നേതാവ് എസ് രാമചന്ദ്രൻ പിള്ള

നേരത്തെ ടൗൺ ഹാളിൽ നടന്ന പൊതുദർശനത്തിൽ സഖാവ് പുഷ്പനെ ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിയാളുകൾ ആണ് തലശ്ശേരിയിലേക്ക് എത്തിയത്. .ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ വെച്ചാണ് സഖാവ് പുഷ്പന്റെ സംസ്കാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News