സംസ്ഥാനത്ത് ദു:ഖാചരണം:  പന്തളം നഗരസഭയില്‍ വെല്‍നെസ് സെന്റര്‍ വാര്‍ഷികം ആഘോഷിച്ച് ബിജെപി ഭരണകൂടം

വയനാട് ദുരന്തത്തില്‍ സംസ്ഥാനത്ത് ദുഃഖം ആചരിക്കുമ്പോള്‍ പന്തളം നഗരസഭയില്‍ വെല്‍നെസ് സെന്ററിന്റെ ഒന്നാം വാര്‍ഷികം കേക്ക് മുറിച്ചും ലഡുവിതരണം ചെയ്തും ആഘോഷിച്ചു.ബിജെപി ഭരണസമിതിയാണ് നഗരസഭ ഭരിക്കുന്നത്. സംസ്ഥാനതലത്തില്‍ ദുഃഖാചരണം പ്രഖ്യാപിച്ച ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടാണ് പന്തളം മുടിയൂര്‍ക്കോണത്തുള്ള വെല്‍നെസ് സെന്ററില്‍ ആഘോഷം സംഘടിപ്പിച്ചത്.

ALSO READ:  വയനാടിനൊപ്പം ഹൃദയംകൊണ്ട് ചേര്‍ന്ന് നില്‍ക്കുകയാണ് ഇപ്പോള്‍ വേണ്ടത്; അഡിയോസ് അമിഗോ റിലീസ് മാറ്റിവെച്ചു

ചെയര്‍പെഴസണ്‍ സുശീല സന്തോഷ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറും ആയ ബെന്നി മാത്യു, സ്ഥാപനത്തിലെ ജീവനക്കാര്‍ എന്നിവര്‍ ആഘോഷത്തില്‍ പങ്കെടുത്തു.

ALSO READ: കനത്ത മഴ; പത്തു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ചൊവ്വാഴ്ച നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി, ദേശീയ പതാകയും താഴ്ത്തിക്കെട്ടിയശേഷമാണ് വെല്‍നെസ് സെന്ററിന്റെ വാര്‍ഷികാഘോഷം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News