യാത്രക്കാരൻ്റെ ഭക്ഷണത്തിൽ നിന്ന് എലി ചാടി; അടിയന്തര ലാൻഡിംഗ് നടത്തി സ്കാൻഡിനേവിയൻ എയർലൈൻസ്

airlines

യാത്രക്കാരൻ്റെ ഭക്ഷണത്തിൽ നിന്ന് എലി ചാടിയതിനെ തുടർന്ന് സ്കാൻഡിനേവിയൻ എയർലൈൻസ്  വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. ഓസ്ലോയിൽ നിന്നും സ്പെയ്നിലേക്കുള്ള യാത്രാ മദ്ധ്യേയായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് വിമാനം കോപ്പൻഹേഗനിലേക്ക് വഴിതിരിച്ചുവിട്ടു.

ALSO READ; അൽ ജസീറയുടെ വെസ്റ്റ് ബാങ്ക് ബ്യൂറോയിൽ ഇസ്രയേൽ റെയ്ഡ്

വിമാനത്തിൽ യാത്രക്കാരന് വിളമ്പിയ ഭക്ഷണത്തിൽ നിന്ന് ഇഴഞ്ഞു നീങ്ങിയ എലിയാണ് അടിയന്തര ലാൻഡിംഗിന് കാരണമെന്ന് കമ്പനി വെള്ളിയാഴ്ച സ്ഥിരീകരിച്ചു. വിമാനത്തിൻ്റെ ഇലക്ട്രിക്കൽ വയറിംഗുകൽക്കടക്കം എലി കേടുപാടുകൾ വരുത്താൻ സാധ്യതയുള്ളതിനാലാണ് അടിയന്തിര ലാൻഡിങ്ങിലേക്ക് നീങ്ങിയതെന്നും കമ്പനി വ്യക്തമാക്കി. ഏതാനും മണിക്കൂറുകൾക്ക് ശേഷം യാത്ര പുനഃരാരംഭിക്കാൻ കഴിഞ്ഞവെന്നും കമ്പനി അറിയിച്ചു.

ALSO READ; ആരോഗ്യ സംരക്ഷണമാണോ പ്രധാനം? എങ്കിൽ ഈ ചായ ശീലമാക്കൂ

കഴിഞ്ഞ ദിവസം സമാന രീതിയിൽ രണ്ട് അണ്ണാൻ ട്രെയിനിൽ കയറിയതിനെത്തുടർന്ന് തെക്കൻ ഇംഗ്ലണ്ടിലെ ട്രെയിൻ പ്രവർത്തനങ്ങൾ യാത്രാ മധ്യേ നിർത്തിവച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News