‘ഡോളറിനെ ഒഴിവാക്കാമെന്നത് വ്യാമോഹം, നികുതി ചുമത്തി മുടിപ്പിക്കും’; ഇന്ത്യയുൾപ്പടെ ബ്രിക്സ് രാജ്യങ്ങളോട് ട്രംപിന്റെ ഭീഷണി

Donald Trump

ഡോളറിനെ ഒഴിവാക്കി അതതു രാജ്യത്തെ കറന്‍സിയില്‍ ഇടപാട് നടത്താനുള്ള ബ്രിക്‌സ്‌ രാജ്യങ്ങളുടെ നീക്കത്തിനെതിരെ ട്രംപ്. ബ്രിക്‌സ്‌ കൂട്ടായ്‌മയില്‍ പൊതുകറൻസി രൂപീകരിക്കാനുള്ള ചർച്ചയും സജീവമാണ്. ഇന്ത്യ, ചൈന, റഷ്യ, ബ്രസീല്‍, ​ദക്ഷിണാഫ്രിക്ക, ഇറാന്‍, ഈജിപ്ത്, ഇത്യോപ്യ, യുഎഇ എന്നീ രാജ്യങ്ങളുടെ കൂട്ടായ്‌മയാണ്‌ ബ്രിക്‌സ്‌.

2023ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പതിനഞ്ചാം ബ്രിക്‌സ്‌ ഉച്ചകോടിയിൽ ബ്രസീൽ പ്രസിഡന്റ്‌ ലുല ഡ സിൽവ അന്താരാഷ്ട്ര ഇടപാടുകൾക്ക്‌ ഡോളർ ഇതര കറൻസിയെന്ന നിർദേശം മുന്നോട്ട് വെച്ചിരുന്നു. റഷ്യയിലെ കസാനിൽ കഴിഞ്ഞ മാസം ചേർന്ന ബ്രിക്‌സ്‌ ഉച്ചകോടിയിലും ഡോളറിന്റെ സ്ഥാനത്ത് മറ്റു കറൻസികൾ ഉപയോ​ഗിക്കുന്നത് ചർച്ചയായിരുന്നു. പ്രാദേശിക കറൻസികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രൂപയിലും, റഷ്യയുടെ റൂബിളിലും, ചൈനയുടെ യുവാനിലും ഇടപാടുകൾ നടത്താനും ബ്രിക്സ് രാജ്യങ്ങളിൽ നീക്കമുണ്ട്. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.

Also Read: ലൈംഗികത്തൊഴിലാളികൾക്ക് പ്രസവാവധിയും തൊഴിൽ അവധിയും; ചരിത്രപരമായ തീരുമാനവുമായി ബൽജിയം

‘‘ബ്രിക്‌സ്‌ പുതിയ കറൻസി ഇറക്കരുത്‌. ഡോളറിന്‌ പകരം മറ്റ്‌ കറൻസികളെ പിന്തുണയ്‌ക്കരുത്‌. ഉൽപ്പന്നങ്ങൾ അമേരിക്കൻ വിപണിയിൽ വിൽക്കാമെന്ന മോഹം ഇവർക്ക്‌ ഉപേക്ഷിക്കേണ്ടി വരും. 100 ശതമാനം വരെ നികുതി ചുമത്തും. അന്താരാഷ്ട്ര ഇടപാടുകളിൽ ഡോളറിനെ ഒഴിവാക്കാമെന്നത് ബ്രിക്‌സിന്റെ വ്യാമോഹമാണ്’’ എന്നാണ് വിഷയത്തലുള്ള ട്രംപിന്റെ പ്രതികരണം.

ഡോളറിനെ ഒഴിവാക്കുന്ന തീരുമാനത്തോട് അമേരിക്കയോട്‌ ആശ്രിതത്വം പുലർത്തുന്ന നരേന്ദ്ര മോദി സർക്കാറിന് പിന്തുണയില്ല. റഷ്യൻ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിൻ ഡോളറിനെ ആയുധമാക്കുന്നതിനെതിരെ ബ്രിക്സ് ഉച്ചകോടിയിൽ ആഞ്ഞടിച്ചിരുന്നു. ചൈനയും ബദല്‍കറന്‍സി എന്ന ആശയത്തിന് അനുകൂലമാണ്.

Also Read: പാക്കിസ്ഥാനിൽ ഗോത്രവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; സംഘർഷത്തിൽ മരണം 130 പിന്നിട്ടു

ലോകത്തെ വിദേശനിക്ഷേപത്തിന്റെ 58 ശതമാനവും ഡോളറിലാണ്‌ നടക്കുന്നത്. എണ്ണ വിൽപ്പനക്കും അടിസ്ഥാന കറൻസിയായി ഉപയോ​ഗിക്കുന്നതും ഡോളറാണ്. ൽ, ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാഷ്ട്രമായ സൗദി അറേബ്യ, അന്താരാഷ്ട്ര എണ്ണ വിൽപ്പനയിൽ ഡോളറിനെ അടിസ്ഥാന കറൻസിയാക്കിയ അമ്പതുവർഷത്തെ കരാർ പുതുക്കേണ്ടതില്ലെന്ന്‌ തീരുമാനത്തിലാണ്. ശ്രീലങ്കയുൾപ്പെടെ പല രാജ്യങ്ങളും ഉഭയകക്ഷി ഇടപാടുകൾ ഇന്ത്യൻ രൂപയിലുൾപ്പെടെ നടത്താൻ തീരുമാനിച്ചിട്ടുണ്ട്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News