ചലച്ചിത്ര സാംസ്കാരിക പ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു

ചലച്ചിത്ര സാംസ്കാരിക പ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു. 80 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ പാലിയേറ്റിവ് യൂണിറ്റിൽ ചികിത്സയിലായിരുന്നു. 1971 മുതല്‍ കോഴിക്കോട്ടെ ‘അശ്വിനി ഫിലിം സൊസൈറ്റി’യുടെ ജനറല്‍ സെക്രട്ടറിയാണ്. കൂടാതെ സൈക്കോ മനശ്ശാസ്ത്ര മാസികയുടെ പത്രാധിപർ ആയും പ്രവർത്തിച്ചു. മനസ്സ് ഒരു സമസ്യ, മനസ്സിന്റെ വഴികള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. ജോണ്‍ എബ്രഹാമിന്റെ ജീവിതം ആസ്പദമാക്കി പ്രേംചന്ദ് സംവിധാനം ചെയ്ത ജോൺ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. സംസ്ക്കാരം വൈകീട്ട് 4 ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ നടക്കും.

Also Read: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 64.2 കോടി പേര്‍ വോട്ട് ചെയ്തു; സംതൃപ്തി നിറഞ്ഞ ദൗത്യമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News