സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല; മുന്നറിയിപ്പുമായി ഫിയോക്ക്

സിനിമകള്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നതുള്‍പ്പെടെയുള്ള കരാറുകളുകള്‍ ലംഘിക്കപ്പെടുന്നതിനാല്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന മുന്നറിയിപ്പുമായി തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്.

ALSO READ:  മുളകുപൊടി വിതറി 26ലക്ഷത്തിന്റെ സ്വര്‍ണം കവര്‍ന്ന സംഭവം; ബാങ്ക് മാനേജരുടെ തിരക്കഥയെന്ന് പൊലീസ്

ഈ മാസം 22 മുതല്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക്ക് വ്യക്തമാക്കി. തീയറ്റര്‍ ഉടമകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണം. ഒടിടി റിലീസ്, സിനിമ എഗ്രിമെന്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിര്‍മ്മാതാക്കള്‍ പരിഹാരം കാണണം. സിനിമ റിലീസ് ചെയ്ത് 40 ദിവസത്തിന് ശേഷം മാത്രമേ ഒടിടി റീലീസ് അനുവദിക്കാവൂ എന്നാണ് കരാര്‍. എന്നാല്‍ ഇത് തുടര്‍ച്ചയായി ലംഘിക്കുന്നു. ഈ പ്രശ്ങ്ങളില്‍ പരിഹാരം കണ്ടില്ലെങ്കില്‍ 22 മുതല്‍ മലയാളം സിനിമകള്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്.

ALSO READ:  നരേന്ദ്രമോദിയും പാര്‍ട്ടിയും പാര്‍ലമെന്റിനോട് വിധേയപ്പെട്ടല്ല പ്രവര്‍ത്തിക്കുന്നത്: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News