റോഡ് ഷോയ്ക്ക് 22 ലക്ഷം നല്‍കിയെന്ന ആരോപണം; പത്മജയെ തള്ളി എംപി വിന്‍സന്റ്

പത്മജയെ തള്ളി  ഡിസിസി പ്രസിഡന്‍യായിരുന്ന എം.പി വിന്‍സന്റ്. റോഡ് ഷോയ്ക്ക് 22 ലക്ഷം വാങ്ങി എന്ന ആരോപണം തെറ്റ്. പ്രിയങ്കാ ഗാന്ധിയുടെ വാഹനത്തില്‍ കയറാന്‍ 22 ലക്ഷം നല്‍കാന്‍ മാത്രം മണ്ടിയാണോ പത്മജയെന്ന് അദ്ദേഹം ചോദിച്ചു. പ്രതാപനും, എനിക്കും ഓരോ വോട്ട് വീതമേ ഉള്ളു. പത്മജ തൃശ്ശൂരില്‍ തോറ്റത് എത്ര വോട്ടിനെന്ന് ഓര്‍ക്കണമെന്നും വിന്‍സെന്റ് പറഞ്ഞു.

ALSO READ: ഹെയര്‍ ബാന്‍ഡ് രൂപത്തില്‍ സ്വര്‍ണം; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യുവതിയില്‍ നിന്നും 885 ഗ്രാം സ്വര്‍ണം പിടികൂടി

നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തൃശ്ശൂരില്‍ പ്രിയങ്ക ഗാന്ധി പ്രചാരണത്തിനെത്തിയപ്പോള്‍ അവരുടെ വാഹനത്തില്‍ കയറാന്‍ വേണ്ടി തന്റെ കൈയില്‍ നിന്ന് 22.5 ലക്ഷം രൂപ വാങ്ങിയതായും തന്നെ വാഹനത്തില്‍ കയറ്റിയില്ലെന്നും പത്മജ പറഞ്ഞു. ഡിസിസി പ്രസിഡന്റ് എം.പി.വിന്‍സെന്റാണ് വാങ്ങിയത്. കെ.സുധാകരന്‍ മാത്രമാണ് കോണ്‍ഗ്രസില്‍ തന്നോട് ആത്മാര്‍ഥതയോടെ പെരുമാറിയതെന്നും അദ്ദേഹത്തെ വിട്ടുപോരുന്നതില്‍ മാത്രമാണ് തന്റെ മനസ്സിടറിയതെന്നും പത്മജ പറഞ്ഞു. തൃശ്ശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മജ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration