അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തെ ചൊല്ലി പാര്‍ലമെന്റ് വളപ്പില്‍ പ്രതിപക്ഷ ഏറ്റുമുട്ടല്‍. എംപിമാര്‍ നേര്‍ക്കുനേര്‍ പോര്‍ വിളിച്ചതോടെ നാടകീയ രംഗങ്ങള്‍ അരങ്ങേറി. വാക്കേറ്റത്തിനിടെ മൂന്ന് ബിജെപി അംഗങ്ങള്‍ക്ക് പരുക്കേറ്റു. രാഹുല്‍ ഗാന്ധിക്കെതിരെ പരാമര്‍ശവുമായി ഭരണപക്ഷ എംപിമാര്‍. കയ്യാങ്കളിയില്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ ലോക്‌സഭ സ്പീക്കര്‍ക്ക് കത്തയച്ചു.
ഡോ. ബി ആര്‍ അംബേദ്ക്കറിനെ അപമാനിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധം കടുപ്പിച്ചത്. അംബേദ്കറിനെ അപമാനിച്ചത് കോണ്‍ഗ്രസാണെന്ന് ആരോപിച്ച് ബിജെപി എംപിമാരും പ്രതിഷേധവുമായി എത്തിയതോടെ രംഗം വഷളായി. ഇരു മുന്നണികളിലെയും എംപിമാരുടെ നേര്‍ക്കുനേരെയുള്ള പ്രതിഷേധം കയ്യാങ്കളിയിലേക്കു നീങ്ങി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സഭയിലേക്ക് കടത്തിവിടാതെ ബിജെപി എംപിമാര്‍ തടഞ്ഞു.
Also Read: അംബേദ്കറെ അപമാനിക്കുന്നത് ഇന്ത്യയെയും ഭരണഘടനയെയും അവഹേളിക്കുന്നതെന്ന് എഎ റഹിം എംപി
ഇതിനിടെ രാഹുല്‍ ഗാന്ധി തന്നെ അപമാനിച്ചെന്ന് ആരോപിച്ച് ബിജെപി വനിത എംപി ഫഗ്നോന്‍ ഗൊന്‍യാക് രംഗത്തെത്തി. എന്നാല്‍ രാഹുല്‍ ഗാന്ധി ആരെയും അപമാനിച്ചില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
അതേസമയം വനിത എംപിയുടെ പരാതിയില്‍ പരിശോധന നടത്തുമെന്ന് രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ദന്‍ഘര്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സഭാ പ്രക്ഷുബ്ദമായി.ഇതോടെ ഇരുസഭകളും നാളത്തേക്ക് പിരിഞ്ഞു. അടുത്ത ദിവസവും പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ എംപിമാരുടെ നീക്കം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here