കെപിസിസി യോഗത്തിലെ വിമർശനം; സംസ്ഥാന നേതൃത്വത്തിനെതിരെ വീണ്ടും ഹൈക്കമാന്‍ഡിനെ സമീപിക്കാൻ എംപിമാരുടെ തീരുമാനം

കെപിസിസി യോഗത്തിലെ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ വീണ്ടും ഹൈക്കമാന്‍ഡിനെ സമീപിക്കാൻ എംപിമാരുടെ തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ വിജയിപ്പിക്കേണ്ട നേതൃത്വം തങ്ങളെ തോല്‍പ്പിക്കാന്‍ തയാറെടുപ്പുകള്‍ നടത്തുകയാണെന്നാണ് എംപിമാരുടെ കുറ്റപത്രം. മുതിര്‍ന്ന നേതാക്കളെയും എംപിമാരെയും രണ്ടാം നിര നേതാക്കള്‍ അപമാനിക്കുന്നത് നേതൃത്വത്തിന്റെ ഒത്താശയോടെ ആണെന്ന് ശശി തരൂര്‍, കെ.മുരളീധരന്‍, എം.കെ.രാഘവന്‍ ഉള്‍പ്പെടെയുള്ളവര്‍ വിശ്വസിക്കുന്നു.

വിഷയത്തില്‍ ഹൈക്കമാന്‍ഡിന്റെ അടിയന്തര ഇടപെടല്‍ തേടാനാണ് എംപിമാരുടെ നീക്കം. താരിഖ് അന്‍വര്‍, കെസി വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് എംപിമാരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ അട്ടിമറിച്ച് എന്നാണ് ആക്ഷേപം.പങ്കെടുക്കാത്ത യോഗത്തില്‍ തങ്ങളെക്കുറിച്ച് ഉണ്ടായ വിമര്‍ശനം ആസൂത്രിതമാണെന്നാണ് എം പിമാരുടെ വിലയിരുത്തല്‍. ഇക്കാര്യത്തിലുള്ള അതൃപ്തി കെ മുരളീധരന്‍ കഴിഞ്ഞ ദിവസം പരസ്യമാക്കുകയും ചെയ്തു.പാര്‍ട്ടി പുനഃസംഘടനയില്‍ അടക്കം നിലവിലെ നേതൃത്വം തങ്ങളെ പരിഗണിക്കുന്നില്ലെന്ന പരാതി നേരത്തെ തന്നെ എംപിമാര്‍ക്കുണ്ട്. രണ്ടാം നിര നേതാക്കള്‍ , തന്നെ ലക്ഷ്യമിട്ട് നടത്തിയ വിമര്‍ശനത്തിന് പിന്നില്‍ വിഡി.സതീശനാണെന്ന ഉറച്ച വിശ്വാസത്തിലാണ് ശശി തരൂര്‍. കെപിസിസി നേതൃത്വയോഗത്തിലെ വിമര്‍ശനങ്ങളില്‍ തരൂരിന്റെ പ്രതികരണം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News