‘എംപിമാർ മുങ്ങിയതല്ല, അനുമതി മേടിച്ച് പോയതാണ്’,വിചിത്രവാദവുമായി വിഡി സതീശൻ

രാഹുൽ ഗാന്ധിക്കെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുക്കാതെ എംപിമാർ മുങ്ങിയ സംഭവത്തിൽ വിചിത്രവാദവുമായി വിഡി സതീശൻ. എംപിമാർ മുങ്ങിയതല്ല, അവർ അനുമതി ചോദിച്ചിട്ടാണ് മടങ്ങിയത് എന്നായിരുന്നു സതീശന്റെ വിശദീകരണം.

തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുമ്പോളായിരുന്നു വിഡി സതീശന്റെ ഈ വിചിത്രവാദം. പ്രതിഷേധത്തിൽ പങ്കെടുക്കാത്തതിൽ എങ്ങനെയെല്ലാം എംപിമാരെ ന്യായീകരിക്കാമോ എങ്ങനെയെല്ലാം സതീശൻ ന്യായീകരിച്ചു. എംപിമാർ മുങ്ങിയെന്നത് തെറ്റായ വാർത്തയാണ്. ഹൈക്കമാൻഡിന്റെ അനുമതിയോടെയാണ് എംപിമാർ മടങ്ങിയത്. മുങ്ങി എന്ന വാർത്ത അവരെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും വസ്തുതാ വിരുദ്ധമായ വാർത്തയാണ് ചില മാധ്യമങ്ങൾ നൽകിയതെന്നും സതീശൻ പറഞ്ഞു.

രാഹുൽഗാന്ധിക്കെതിരെയുള്ള പ്രക്ഷോഭത്തിൽ എല്ലാ എംപിമാരും പങ്കെടുക്കണം എന്നായിരുന്നു പാർട്ടി നിർദ്ദേശം. എന്നാൽ എംപിമാർ പങ്കെടുക്കില്ല എന്നത് സോണിയ ഗാന്ധിക്ക് വരെ ഉറപ്പുള്ള കാര്യമായിരുന്നു. രാഹുൽ ഗാന്ധിക്ക് വേണ്ടി എത്ര പേർ അറസ്റ്റ് കൈവരിക്കുമെന്ന സോണിയയുടെ ചോദ്യത്തിന് എംപിമാർ ചിരി മാത്രമാണ് ഉത്തരമായി നൽകിയതെന്ന് ഒരു പ്രമുഖ ദിനപത്രം റിപ്പോർട് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News