വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും കേരളത്തിന് 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും, ആവശ്യപ്പെട്ടുകൊണ്ട് കെ രാധാകൃഷ്ണൻ എംപി ലോകസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി
വയനാട്ടിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നൂറുകണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെടുകയും വൻ നാശനഷ്ടങ്ങൾ ഉണ്ടായതിനെ തുടർന്ന് പ്രത്യേക ധനസഹായ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി ലോക്സഭയിൽ അടിയന്തര പ്രമേയം നോട്ടീസ് നൽകി. മണ്ണിടിച്ചിലിന്റെ നാശനഷ്ടങ്ങൾ പരിഗണിച്ച്, ഇവിടുത്തെ ജനങ്ങളുടെ ദുരിതാശ്വാസവും പുനരധിവാസവും ഉറപ്പുവരുത്തുന്നതിനായി കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണം എന്നും ആവശ്യപ്പെട്ടു.
കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തമാണ് വയനാട് ജില്ലയിലെ മുണ്ടക്കൈയിലും, ചൂരൽ മലയിലും പരിസരപ്രദേശങ്ങളിലും നടന്നത്. മരണസംഖ്യ 150 നോട് അടുത്തിരിക്കുകയാണ്. നിരവധി ആളുകളെ ഇനിയും കണ്ടെത്തേണ്ടതുണ്ട്. അതിനാൽ ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് ഇതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും വിഷയം സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എം പി ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here