എം ആര്‍ അജിത്കുമാറിനെ ഡിജിപിയാക്കാന്‍ തിടുക്കം ഒന്നുമുണ്ടായില്ലെന്നും മാനദണ്ഡങ്ങള്‍പ്രകാരമാണ് സ്ഥാനക്കയറ്റം നല്‍കിയതെന്നും മന്ത്രി പി രാജീവ്. പ്രത്യേക വിവേചനമോ പ്രത്യേക മമതയോ ആരോടും കാണിക്കില്ലെന്നും അതില്‍ പ്രത്യേക താല്‍പര്യം സര്‍ക്കാര്‍ കാണിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ദുരന്ത നിവാരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ തുക സംസ്ഥാനത്തിന് നല്‍കണമെന്നും അതില്‍ വിവേചനം കാണിക്കരുതെന്നും മന്ത്രി പറഞ്ഞു. ഇതിനെതിരെ എല്ലാവരും രംഗത്ത് വരണമെന്ന് പറഞ്ഞ മന്ത്രി, പ്രധാനമന്ത്രി വന്ന വിമാനത്തിന്റെ തുക ചോദിക്കുമോയെന്നാണ് നോക്കുന്നതെന്നും പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here